HOME
DETAILS

എസ്.ബി.ഐക്ക് തച്ചങ്കരിയുടെ മുന്നറിയിപ്പ്: ജീവനക്കാര്‍ക്ക് വായ്പ നല്‍കണം; ഇല്ലെങ്കില്‍ അക്കൗണ്ട് നിര്‍ത്തും

  
backup
June 07 2018 | 21:06 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വായ്പ നല്‍കിയില്ലെങ്കില്‍ എസ്.ബി.ഐയിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ട് നിര്‍ത്തുമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി എസ്.ബി.ഐയ്ക്ക് കത്തു നല്‍കി.
ഒരാഴ്ചയ്ക്കകം തീരുമാനമറിയിക്കാമെന്നാണ് എസ.്ബി.ഐ നല്‍കിയിരിക്കുന്ന മറുപടി. മാസങ്ങളായി ശമ്പളം വൈകി ലഭിച്ചതിനെത്തുടര്‍ന്ന് ജീവനക്കാരുടെ വായ്പാ തിരിച്ചടവു മുടങ്ങിയിരുന്നു. ക്രിസില്‍ റേറ്റിങ്ങില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സ്‌കോര്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് എസ്.ബി.ഐ, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജീവനക്കാരുമായി തച്ചങ്കരി നടത്തിയ കൂടിക്കാഴ്ചകളില്‍ അവര്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു വായ്പ ലഭിക്കാനുള്ള പ്രയാസം. തുടര്‍ന്നാണ് തച്ചങ്കരി എസ്.ബി.ഐയെ സമീപിച്ചത്.പ്രതിവര്‍ഷം 2,000 കോടിയുടെ ഇടപാടാണ് കെ.എസ്.ആര്‍.ടി.സി, എസ്.ബി.ഐ വഴി നടത്തുന്നത്. ജീവനക്കാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ എസ്.ബി.ഐ നടപടിയെടുത്തില്ലെങ്കില്‍ അക്കൗണ്ട് കനറാ ബാങ്കിലേയ്ക്ക് മാറ്റാനാണ് എം.ഡിയുടെ തീരുമാനം. പൊതുമേഖലാ ബാങ്ക് ആണെന്നതിനു പുറമെ കെ.എസ്.ആര്‍.ടി.സിക്കു വായ്പ നല്‍കിയ കണ്‍സോര്‍ഷ്യത്തിലും കനറാ ബാങ്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago