HOME
DETAILS
MAL
നീണ്ടകര കാന്‍സര്‍ സെന്ററിന് കെട്ടിടമാകുന്നു
backup
June 08 2018 | 04:06 AM
ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ വളരെ പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാന്‍സര്‍ സെന്ററിനു പുതിയ കെട്ടിടം നിര്‍മിക്കുന്നു. എന്‍. വിജയന്‍പിള്ള എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച ഒരുകോടി 75 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ആശുപത്രി പരിസരത്ത് ഇന്നു രാവിലെ 11ന് ശിലാസ്ഥാപനം എന്‍. വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപിള്ള അധ്യക്ഷനാകും. കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ അവഗണനയിലായിരുന്ന നീണ്ടകര കാന്‍സര്‍ സെന്ററിന്റെ ദീര്‍ഘകാലത്തെ പ്രശ്നത്തിനാണ് കെട്ടിടം നിര്‍മിക്കുന്നതിലൂടെ പരിഹാരമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."