ഫേസ്ബുക്കിനെതിരേ ഇസ്‌റാഈല്‍ മന്ത്രി
ജറുസലേം: ഫേസ്ബുക്കിനും മാര്‍ക്ക് സുക്കര്‍ ബര്‍ഗിനുമെതിരേ ഇസ്‌റാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഗീല്‍ഡ് എര്‍ഡണ്‍ രംഗത്ത്. രാജ്യത്തിനെതിരേ ഫേസ്ബുക്ക് വഴിയുണ്ടാകുന്ന പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് ഒന്നും ചെയ്യുന്നില്ലെന്നും പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിന് ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ടു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് എര്‍ഡണ്‍ ഇക്കാര്യം പറഞ്ഞത്.
ഇസ്‌റാഈല്‍ ജനതയ്ക്ക് ഒരു പൊതുഇടം നിര്‍മിച്ചുനല്‍കി അവരെ മറ്റുള്ളവര്‍ക്ക് നിരീക്ഷിക്കാന്‍ അവസരം നല്‍കിയാണ് സുക്കര്‍ബര്‍ഗ് സമ്പന്നനായത്. ഫേസ്ബുക്ക് ലോകത്തിന് ഗുണകരമായ പല കാര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ടെങ്കിലും ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ അഭിപ്രായത്തോട് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഫേസ്ബുക്കിന്റെ ഇസ്‌റാഈല്‍ വിഭാഗം പറഞ്ഞു. ഫേസ്ബുക്ക്, യൂ ടൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ രാജ്യത്ത് തീവ്രവാദം വളരാന്‍ കാരണമാകുന്നുണ്ടെന്ന് ഇസ്‌റാഈല്‍ മുന്‍പും അഭിപ്രായപ്പെട്ടിരുന്നു. നെതന്യാഹു മന്ത്രിസഭയിലെ പ്രവാസികാര്യ നിയമവകുപ്പ് മന്ത്രി കൂടിയാണ് ഗീല്‍ഡ് എര്‍ഡണ്‍.
മാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."