മണിയൂര്‍ പതിയാരക്കരയില്‍ തെരുവുനായ്ക്കള്‍ ഭീതിപരത്തുന്നു
നടുവണ്ണൂര്‍: കാവില്‍പള്ളിയത്ത് കുനി തോട്ടില്‍ അറവ് മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് മാംസവില്‍പന ശാലകള്‍ അടപ്പിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അറവുശാലയില്‍ നിന്നുള്ള അവശിഷ്ടമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടിയെടുത്തത്. പള്ളിയത്ത് കുനി അങ്ങാടിക്ക് പിറകിലൂടെ ഒഴുകുന്ന തോട് ജനവാസ കേന്ദ്രങ്ങളിലൂടെയും നെല്‍വയലുകളിലൂടെയുമാണ് കടന്നു പോകുന്നത്.
പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടുപയോഗിച്ച് തോട് ആഴം കൂട്ടി ഇരുവശവും കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി നടത്തിയിരുന്നു. മൃഗാവശിഷ്ടങ്ങള്‍ കൂടാതെ കൂള്‍ബാറുകളില്‍ നിന്നുള്ള അവിശിഷ്ടങ്ങളും തോട്ടില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇവ കൂള്‍ബാര്‍ ഉടമകളെ കൊണ്ട് തന്നെ നീക്കം ചെയ്യിച്ചു. കൂടാതെ പള്ളിയത്ത് കുനിയില്‍ രണ്ട് കടകളില്‍ നിന്നായി നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടി പിഴ ചുമത്തി.
പരിശോധനയില്‍ പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."