അഫിലിയേറ്റഡ് കോളജുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍വകലാശാല നടപടി തുടങ്ങി
ബാലുശ്ശേരി: അഫിലിയേറ്റഡ് കോളജുകളുടെ ഭൗതിക സൗകര്യങ്ങള്‍ കര്‍ശനമാക്കുന്നതിന് കാലിക്കറ്റ് സര്‍വകലാശാല നടപടികള്‍ തുടങ്ങി.
വി.സിയുടെ ഉത്തരവു പ്രകാരം കോളജ് ഡവലപ്‌മെന്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യം വാടക കെട്ടിടത്തില്‍ ആരംഭിക്കുകയും പിന്നീട് സ്ഥിരംകെട്ടിടമുണ്ടാക്കാതെ വാടക കെട്ടിടങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന സര്‍വകലാശാലക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്ഥാപനങ്ങള്‍ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കെട്ടിട നമ്പര്‍, കെട്ടിട നികുതി, വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ, പൂര്‍ത്തീകരണ സമയം ഇവസംബന്ധിച്ച വിവരങ്ങളുടെ സത്യവാങ് മൂലം നല്‍കണം. റിപ്പോര്‍ട്ട് ഈ മാസം 30ന് മുന്‍പായി നല്‍കണം. അല്ലാത്തപക്ഷം സര്‍വകലാശാല ഇപ്പോള്‍ നല്‍കി വരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."