89 ശതമാനം വയോജനങ്ങളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 സാഹചര്യത്തില്‍ ഇതുവരെ സംസ്ഥാനത്തെ 30 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വനിതാശിശു വികസന വകുപ്പിനു കീഴില്‍ അങ്കണവാടി ജീവനക്കാര്‍ അന്വേഷിച്ച് കണ്ടെത്തിയതായി മന്ത്രി കെ.കെ ശൈലജ. ഇതില്‍ 89 ശതമാനം വയോജനങ്ങളുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്ലും വനിതാശിശു വികസന വകുപ്പിനു കീഴില്‍ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും അങ്കണവാടി ജീവനക്കാരും ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഈ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറി മതിയായ സഹായങ്ങള്‍ നല്‍കി വരുന്നു.മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കി മതിയായ ചികിത്സ നല്‍കും. 60 ശതമാനം പേര്‍ രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. 10.20 ശതമാനം പേര്‍ ഹൃദ്രോഗം, വൃക്കരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."