HOME
DETAILS
MAL
ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല
backup
June 08 2018 | 07:06 AM
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകില്ല. പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എച്ച്. രാജ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം പ്രധാന ഘടകമായിരിക്കുമെങ്കിലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നും എച്ച് രാജ പറഞ്ഞു.
നാലു പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളാണ് പരിഗണനയ്ക്കു വന്നത്. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും കൂടിക്കാഴ്ചയില്‍ കെ.സുരേന്ദ്രനു മുന്‍തൂക്കം ലഭിച്ചുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."