പാലിന്റെ ഗുണനിലവാരം: ജാഗ്രതാ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി
പാലക്കാട്:ശുദ്ധമായ പാല്‍ ഉത്പ്പാദിപ്പിക്കുക, മായമില്ലാത്ത പാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ ക്ഷീര വികസന വകുപ്പ് ഓഗസ്റ്റ് 31 വരെ നടത്തുന്ന പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ മുഴുവന്‍ ക്ഷീര സംഘങ്ങള്‍ക്കും എഫ്.എസ്.എസ്.എ. രജിസ്‌ട്രേഷന്‍ ലൈസന്‍സ് നല്‍കല്‍, കറവ കഴിഞ്ഞ് ഒരു മണിക്കൂറിനകം കര്‍ഷകര്‍ ക്ഷീര സംഘത്തില്‍ പാല്‍ എത്തിക്കുന്നുണ്ടെന് ഉറപ്പാക്കല്‍, ക്ഷീര സംഘങ്ങള്‍ മൂന്ന് മണിക്കൂറിനകം ബള്‍ക്ക് മില്‍ക്ക് കൂളര്‍ ചില്ലിങ് പ്ലാന്റില്‍ സംഭരിച്ച പാല്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, ഉത്പ്പാദിപ്പിക്കുന്ന പാലിലെ ഖര പദാര്‍ഥങ്ങളുടെ അളവ് 0.5 ശതമാനം വര്‍ധിപ്പിക്കല്‍, അണുജീവികള്‍ കുറവുള്ള പാല്‍ ഉത്പ്പാദിപ്പിക്കല്‍ എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്.
ജില്ലയിലെ 324 ക്ഷീര സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലാ ക്വാലിറ്റി കണ്‍ട്രോള്‍ ഓഫീസ് പൂര്‍ത്തിയാക്കി, ക്ഷീര വികസന വകുപ്പും മില്‍മ പ്രൊക്യുര്‍മെന്റ് ആന്‍ഡ് ഇന്‍പുട്ട് (പി. ആന്‍ഡ് ഐ.)യും ചേര്‍ന്ന് ലാബ് - പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാര്‍ക്കുള്ള പരിശീലനവും ക്ഷീര സഹകരണ സംഘങ്ങളുടെ വിവര ശേഖരണവും ജൂണ്‍ 15 നകം പൂര്‍ത്തിയാക്കും. മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ പരിശോധന ശക്തമാക്കിയതായും ക്വാലിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജെ.എസ്. ജയസുജീഷ് അറിയിച്ചു. ഗുണമേന്മയുള്ള പാല്‍ ഉത്പ്പാദിപ്പിക്കുന്നതിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് അധികവരുമാനം നേടിക്കൊടുക്കുയാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."