പകര്‍ച്ചവ്യാധികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് യൂത്ത് ലീഗ്
പാലക്കാട്: മഴയോടൊപ്പം പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുകയും ജനങ്ങള്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഡെങ്കി, എലിപ്പനി തുടങ്ങിയ വ്യാധികള്‍ ജില്ലയില്‍ വ്യാപകമായതായിരുന്ന റിപ്പോര്‍ട്ടുകള്‍ ഭീദിപ്പെടുത്തുന്നതാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രായോഗികമായി നടപ്പാക്കാന്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി.എ സാജിത് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഗഫൂര്‍ കോല്കത്തില് സ്വാഗതം പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ ട്രഷറര്‍ ഇക്ബാല്‍ പുതുനഗരം നന്ദി പറഞ്ഞു. ഭാരവാഹികളായ ബി.എസ് മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, കെ.പി.എം സലീം, മാടാല മുഹമ്മദലി പ്രസംഗിച്ചു.
എം. എന്‍ നൗഷാദ്, കെ. സമദ് മാസ്റ്റര്‍, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, വി.പി നിഷാദ്, ഇ.കെ സമദ് മാസ്റ്റര്‍, ഇല്യാസ് തറമ്മല്‍, അഷറഫ് വാഴമ്പുറം, നിസാര്‍ അസീസ്, കബീര്‍ പട്ടിശ്ശേരി, കെ.എം കുഞ്ഞിമുഹമ്മദ്, കെ.എം.എ ജലീല്‍, ഇസ്മായില്‍ വിളയൂര്‍, പി.ടി ഹംസ, ടി. സൈനുല്‍ ആബിദ്, ഇ.പി ശിഹാബ് മാസ്റ്റര്‍, റഫീക് പാറമ്മല്‍, പി.എം സലാഹുദ്ധീന്‍, നാസര്‍ അത്താപ്പ, ഉബൈദ് കൊഴിഞ്ഞാമ്പാറ, ആഷിഖ് തത്തമം, ഫിറോസ് കുന്നന് പറമ്പില്‍, ഫാറൂഖ് തരൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."