HOME
DETAILS

ഒരു വെടിക്ക് രണ്ടില!

  
backup
June 08 2018 | 18:06 PM

oru-vedikk-randila

ഇന്ത്യയുടെ ഇസ്സത്തായിരുന്നു ഇന്നലെകളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ഇന്നത് 'നായിക്കും നരിക്കു'മില്ലാതെ നാണംകെടുന്നുണ്ടെങ്കില്‍ നടത്തിപ്പുകാരായ ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെയാണ് ഉത്തരവാദികള്‍. ചെറിയൊരു കാറ്റില്‍ ഏതൊരു നിമിഷവും നിലം പതിച്ചേക്കാവുന്ന പാലായിലെ പഴുത്തില വീഴ്ത്താന്‍ കൈയില്‍ ആകെയുണ്ടായിരുന്ന വെടിയുണ്ട തന്നെ തുലച്ച അപാരബുദ്ധിയെ സമ്മതിക്കണം. ഏതായാലും രണ്ടില വീണുകിട്ടിയത് നന്നായി. അത്രയെങ്കിലും നാണം മറക്കാനാവുമല്ലോ? ഇനിയൊരു പക്ഷേ പാര്‍ട്ടിയിലെ വലിയ നേതാക്കള്‍ തന്നെ തിരക്കഥയെഴുതിയ കളിയായിരിക്കുമോ ഇത്. തങ്ങള്‍ക്കില്ലെങ്കില്‍ വേറെയാര്‍ക്കും വേണ്ടെന്ന കൈവിട്ടകളി. തിരിച്ചു വന്നിട്ടും മുന്നണിക്ക് ഒരു വോട്ടു പോലും അധികമായി നേടിക്കൊടുക്കാനായില്ലെന്ന തിരിച്ചറിവില്‍ തരിച്ചു നിന്ന കെ.എം മാണിക്കും മകനും ഏതായാലും വലിയ ലോട്ടറി തന്നെയായി രാജ്യസഭാ സീറ്റ്. ഈയൊരു തീരുമാനമായിരിക്കും പാര്‍ട്ടിക്ക് ആശ്വാസകരമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും തോന്നിയിരിക്കും. നസ്രാണിക്കും നായര്‍ക്കും മാപ്പിളക്കും ഈഴവനും സീറ്റ് കൊടുത്തില്ലെന്ന് പറഞ്ഞ് ഇനിയാരും കുളം കലക്കില്ലല്ലോ. നാട്ടുകാര്‍ക്കും അത്രതന്നെ ആശ്വാസം.

ചിരിക്ക് വകനല്‍കുന്ന ഇത്തരം തീരുമാനങ്ങള്‍ ഇനിയും ഒരുപാട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും പ്രതീക്ഷിക്കാം. 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഈ നിലക്കു പോയാല്‍ ജനങ്ങളെ ചിരിപ്പിച്ച് മണ്ണുകപ്പിക്കുമെന്ന് ഉറപ്പ്.
എന്തു പറ്റി കോണ്‍ഗ്രസ് നേതൃത്വത്തിന്. ജനഹിതം അവിടെ നില്‍ക്കട്ടെ ,പാര്‍ട്ടി താല്‍പര്യമെങ്കിലും അവര്‍ കണക്കിലെടുക്കുന്നുണ്ടോ. അണികള്‍ ഒരു വഴിക്ക്, നേതാക്കള്‍ മറുവഴിക്ക് എന്നതാണവസ്ഥ. അതുകൊണ്ടാണല്ലോ കെ.പി.സി.സി പ്രസിഡന്റ് നടത്തിയ യാത്ര നാലാളറിയാതെ ചീറ്റിപ്പോയത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന പൊതുപ്രവര്‍ത്തനം പണപ്പിരിവ് മാത്രമാണ്. എം.എം ഹസന്റെ യാത്ര പരാജയപ്പെട്ടെങ്കിലും പിരിച്ചത് കോടികളായിരുന്നു. നല്ലൊരു റാലി നടത്താനെങ്കിലും പാര്‍ട്ടിക്ക് ഇപ്പോള്‍ ആളെക്കിട്ടുന്നുണ്ടോ. ശരിയാണ് , മാധ്യമങ്ങളില്‍ കോണ്‍ഗ്രസുകാരുടെ പ്രകടനത്തിന്റെയും പ്രക്ഷോഭത്തിന്റെയും വാര്‍ത്തകളും ചിത്രങ്ങളും മുറയ്ക്കു വരുന്നുണ്ട്.
പത്രങ്ങളും ചാനലുകളും വന്ന് വാര്‍ത്തയും ഫോട്ടോയും എടുക്കുന്നത് വരെയുള്ളൂ ഇവരുടെ പ്രകടനവും പ്രക്ഷോഭവും. അവര്‍ പോയിക്കഴിഞ്ഞാല്‍ ബാനര്‍ പിടിച്ചവനെ പോലും നാലയലത്ത് കാണില്ല. സഹികെട്ട് തൃശൂരിലും മറ്റും ഡി.സി.സികള്‍ ചില പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു. സമരത്തിനെത്തുന്നവര്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവയ്ക്കണമെന്നായിരുന്നു നിര്‍ദേശം. ദോഷം പറയുരുതല്ലോ പുസ്തകത്തില്‍ ഹാജര്‍ നില അതോടെ നൂറുക്ക് നൂറായി.പക്ഷെ, മാധ്യമപ്രവര്‍ത്തകര്‍ പോയാല്‍ സമരവേദി ആളൊഴിഞ്ഞ പൂരപ്പറമ്പാവുന്ന അവസ്ഥക്ക് മാറ്റമൊന്നുമുണ്ടായില്ല. സമരം കഴിഞ്ഞുപോവുമ്പോഴും ഹാജര്‍ ബുക്കില്‍ ഒപ്പുവയ്ക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അവിടെ അവശേഷിക്കുന്ന ഒന്നുരണ്ടുപേരെ എല്ലാറ്റിനും ശട്ടം കെട്ടുന്നതിനാല്‍ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു.
ചുവന്ന മഷിയുമായി സമരത്തിന് വരുന്നവര്‍ ഇന്നൊരു വാര്‍ത്തയേയല്ല. ഇതൊരു ആനക്കാര്യമായി ഈയിടെ ഒരു ചാനല്‍ ആഘോഷിച്ചു. കാലങ്ങളായി തുടരുന്ന ഒരു കലാപരിപാടിയാണിത്. പൊലിസ് ആക്ഷനു ശേഷം സംഘര്‍ഷ സ്ഥലത്ത് വെളുത്തകുപ്പായത്തില്‍ 'ചോര' യൊലിപ്പിച്ചു നില്‍ക്കുന്ന 'ധീര'ന്മാരെ കാണുമ്പോള്‍ ജനത്തിന് വീരാരാധന, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ഗൂഢസ്മിതം.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ കോണ്‍ഗ്രസ് എന്നേ കൈയൊഴിഞ്ഞു കഴിഞ്ഞു. അങ്ങനെയൊരു ജനപക്ഷ നിലപാടുണ്ടായിരുന്നെങ്കില്‍ ഇന്ധന വിലക്കയറ്റം മാത്രം മതിയല്ലോ തെരുവുകള്‍ക്ക് തീപിടിക്കാന്‍. അതൊക്കെ മെനക്കെട്ട കാര്യങ്ങളാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കറിയാം. അവര്‍ക്കാവശ്യം ചാനലുകള്‍ എറിഞ്ഞുകൊടുക്കുന്ന പൊട്ടും പൊടിയുമാണ്.
കാലത്തേ അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ചാനലുകള്‍ പുറത്തുവിടുന്ന വാര്‍ത്തകളായത്‌കൊണ്ട് സമരക്കാര്‍ക്ക് പരമാവധി കവറേജ് കിട്ടുകയും ചെയ്യും. കേവലം അരമണിക്കൂര്‍ നേരത്തെ സമരം കൊണ്ട് ഒരു ദിവസം മുഴുവന്‍ നിറഞ്ഞു നില്‍ക്കാം. ഇത്തരം കോലാഹലങ്ങള്‍ കൊണ്ട് ചാനലുകള്‍ക്ക് റേറ്റിങ് കൂടുമെന്നല്ലാതെ പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലപ്പെടില്ല.
ഇതിന്റെ തെളിവാണ് ചെങ്ങന്നൂര്‍. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് നടന്ന ദിവസം പോലും ഇത്തരം വാര്‍ത്തയും സമരവും അരങ്ങേറി. ജനങ്ങള്‍ പക്ഷേ, മുഖവിലക്കെടുത്തില്ല. കെവിന്‍ സംഭവം ഒട്ടും ചെറുതായിരുന്നില്ല. പക്ഷെ, പതിവ് കോലാഹലം എന്നേ ജനങ്ങള്‍ കരുതിക്കാണൂ.
മണിയടിച്ചും പെട്ടിപിടിച്ചും നേതൃസ്ഥാനത്തെത്തിയവരെന്നാണ് മൂത്തനേതാക്കളെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും പരിഹസിക്കാറ്. തങ്ങള്‍ നേടിയ പദവികളും ഇമ്മട്ടില്‍ തന്നെയല്ലേയെന്ന് ഇളംതലമുറ ആത്മപരിശോധന നടത്തുന്നത് നന്ന്. സ്ഥാനമാനങ്ങള്‍ ആ വകയില്‍ കിട്ടിയതാണെങ്കില്‍ അവ കൈയൊഴിഞ്ഞ് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തനം തുടങ്ങുക. കോണ്‍ഗ്രസിനെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാന്‍ അതേ മാര്‍ഗമുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍   പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും

Kerala
  •  4 days ago
No Image

മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം

Kerala
  •  4 days ago
No Image

UAE Weather Updates: ഇന്ന് മഴയ്ക്ക് സാദ്ധ്യതയില്ല, ശക്തമായ കാറ്റ് ഉണ്ടാകും കടൽ പ്രക്ഷുബ്ധമാകും: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

uae
  •  4 days ago
No Image

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago