ടൈം കവറില്‍ 'രാജ'പരിവേഷത്തില്‍ ട്രംപ്
ന്യൂയോര്‍ക്ക്: ഒരിക്കല്‍ കൂടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മുഖചിത്രമാക്കി ടൈം മാഗസിന്‍. ഇത്തവണ രാജപരിവേഷത്തിലാണ് ട്രംപ് മാഗസിന്‍ കവറില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നതാണു വ്യത്യസ്തത.
ജൂണ്‍ 18 ലക്കത്തിന്റെ കവറാണ് ട്രംപിന്റെ മുഖച്ചിത്രവുമായി പുറത്തെത്തിയത്. കണ്ണാടിയില്‍ നോക്കുന്ന ട്രംപിന് താന്‍ രാജവസ്ത്രവും കിരീടവുമണിഞ്ഞതായി പ്രതിഫലിക്കുന്നതാണ് കവര്‍ചിത്രം. ഗശിഴ ങല: ഢശശെീി െീള മയീെഹൗലേ ുീംലൃ എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന സംഘത്തിലെ സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളര്‍ക്കെതിരായ വൈറ്റ് ഹൗസിന്റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചാണ് ലക്കത്തിലെ കവര്‍സ്റ്റോറി.
ടൈം മാഗസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് കവര്‍ചിത്രം ആദ്യമായി പുറത്തുവന്നത്. ചിത്രം പുറത്തുവിട്ട ട്വീറ്റില്‍ ഇതുകൂടി കുറിച്ചിരുന്നു:''റഷ്യ അന്വേഷണത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കാംപയിന്‍ വിജയിക്കുമായിരിക്കും. എന്നാലത് അമേരിക്കന്‍ ജനാധിപത്യത്തെ തകര്‍ക്കുക കൂടി ചെയ്യുന്നുണ്ട്.''
ബ്രൂക്‌ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരനായ ടിം ഒ ബ്രെയന്‍ ആണ് കവര്‍ രൂപകല്‍പന ചെയ്തത്.
1989 മുതല്‍ ശ്രദ്ധേയമായ നിരവധി ടൈം കവറുകള്‍ രൂപകല്‍പന ചെയ്തയാള്‍ കൂടിയാണ് ജിം. 2017 ജനുവരി, 2017 മാര്‍ച്ച് ലക്കങ്ങളിലും ട്രംപ് ടൈമിന്റെ മുഖചിത്രമായിട്ടുണ്ട്. ഓവല്‍ വസതിയിലേക്ക് ഇരച്ചുകയറുന്ന വെള്ളപ്പൊക്കത്തെ ട്രംപ് അഭിമുഖീകരിക്കുന്നതായിരുന്നു ഒരു കവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."