HOME
DETAILS
MAL
നോയിഡയില്‍ ഡിസ്ചാര്‍ജ് ചെയ്ത രണ്ടു രോഗികള്‍ക്ക് കൊവിഡ്
backup
April 14 2020 | 00:04 AM
ലക്നൗ: ഗ്രേറ്റര്‍ നോയിഡയില്‍ രോഗം സുഖപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത രണ്ടു രോഗികള്‍ക്ക് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ്. ഗ്രേറ്റര്‍ നോയിഡയിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ജിംസ്) നിന്ന് അടുത്തിടെ ഡിസ്ചാര്‍ജ് ചെയ്ത രണ്ടുപേര്‍ക്കാണ് തിങ്കളാഴ്ചയിലെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി കണ്ടത്. ഇതോടെ രണ്ടുപേരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളില്(എന്‍.സി.ഡി.സി) നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആണെന്നു കണ്ടത്. പിന്നീട് അലിഗഡ് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വീണ്ടും പോസിറ്റീവായി കണ്ടു. അതേസമയം അലിഗഡ് ലബോറട്ടറിയിലെ റിപ്പോര്‍ട്ടില്‍ പിശക് സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."