കൊവിഡ്-19: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കടുത്ത് നിയന്ത്രണമാണ് ഏര്‍പെടുത്തുക. രോഗവ്യാപനം കുറഞ്ഞിടത്ത് ഏപ്രില്‍ 20ന് ശേഷം നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിക്കും. യാത്രാ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തും. കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാവാന്‍ അനുവദിക്കരുത്. വിശദമായ മാര്‍ഗരേഖ നാളെ പുറത്തിറക്കും.
കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ആഗോള മാതൃകയാണ്. കൊവിഡിനെ ഒരു പരിധി വരെ ഇന്ത്യ പിടിച്ചു നിര്‍ത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നം കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടി എടുത്തു. കൊവിഡ് പോരാട്ടത്തില്‍ ഓരോരുത്തരും സൈനികരാണ്. ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നു. പോരാട്ടം ശക്തമായി തുടരും. മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യ. എന്നാല്‍ വേഗത്തിലാണ് കൊവിഡ് കേസുകള്‍ കൂടുന്നതെന്നും അതിനാല്‍ ആരും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."