ഏറ്റുമാനൂരില്‍ ജൈവ ഉല്പന്ന വിപണനകേന്ദ്രം തുറന്നു
ഏറ്റുമാനൂര്‍: കൃഷിഭവനോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച ജൈവ ഉല്പന്ന വിപണനകേന്ദ്രം സുരേഷ്കുറുപ്പ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന നഗരസഭാ ചെയര്മാന് ജയിംസ് പ്ലാക്കിത്തൊട്ടിയില്‍ കര്‍ഷക ഏലിയാമ്മ തോമസിന് നല്കി നിര്‍വഹിച്ചു.
കൃഷി ഡപ്യൂട്ടി ഡയറക്ടര്‍മാരായ ലീലാമ്മ ഉമ്മന്‍, എസ്. ജയലളിത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോര്‍ജ് കെ. മത്തായി, കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എന്‍.എസ്. സ്കറിയ, ബീനാ ഷാജി, ധന്യ സുരേഷ്, ഗണേശ് ഏറ്റുമാനൂര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എസ്. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കര്‍ഷക വിപണി നടത്തുന്ന സബീന ബീവിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ്.
ചക്ക, വാഴച്ചുണ്ട്, പച്ചക്കപ്പ, ഉണക്കക്കപ്പ, നാടന്‍ തേങ്ങ, കാന്താരിമുളക്, വെണ്ടയ്ക്ക, വഴുതനങ്ങ, പടവലങ്ങ, കോവയ്ക്ക, മുരിങ്ങയില, കറിവേപ്പില എന്നിവ ഇവിടെനിന്ന് ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."