ചീമേനി ഐ.ടി പാര്‍ക്ക് ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങും
ചെറുവത്തൂര്‍: ജില്ലയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ചീമേനി ഐ.ടി പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എം രാജഗോപാലന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2010 ല്‍ ഇടതു സര്‍ക്കാറിന്റെ കാലത്താണ് ഐ.ടി പാര്‍ക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പാര്‍ക്കിനു തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ഫൗണ്ടേഷന്റെ കുഴികളില്‍ ഒതുങ്ങിയിരിക്കുകയാണ് നിര്‍മാണപ്രവൃത്തി. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍ദിഷ്ട ഐ.ടി പാര്‍ക്ക് പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഐ.ടി പാര്‍ക്ക് ഉപേക്ഷിക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."