ബഹ്‌റൈന്‍ തലസ്ഥാന നഗരിയില്‍ വഴിയാത്രക്കാര്‍ക്ക് അനുഗ്രഹമായി വിഖായയുടെ ഇഫ്താര്‍ കിറ്റ് വിതരണം
മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധേയമായി. നോമ്പുതുറക്കുന്ന സമയത്ത് മനാമ ഗോള്‍ഡ് സിറ്റി പരിസരം വഴി കടന്നു പോയ വഴിയാത്രക്കാര്‍ക്കായിരുന്നു എസ്.കെ.എസ്.എസ്.എഫ് വിഖായ വിംഗിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തത്.
കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് നടത്തിയ കിറ്റ് വിതരണ ചടങ്ങിനെ അനുമോദിക്കാന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും കാപിറ്റല്‍ ചാരിറ്റി നേതാക്കളും വളണ്ടിയര്‍മാരും സ്ഥലത്തെത്തിയിരുന്നു.
[caption id="attachment_550965" align="aligncenter" width="630"] വിഖായ പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ സമസ്ത ബഹ്‌റൈന്‍ നേതാക്കളും കാപിറ്റല്‍ അസോ. നേതാക്കളുമൊത്ത് വിഖായ പ്രവര്‍ത്തകര്‍[/caption]
കിറ്റ് വിതരണത്തിനു ശേഷം നേതാക്കളോടൊപ്പം ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്താണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. പ്രതിദിനം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന സമസ്തയുടെ ബഹുജന ഇഫ്താറിനുള്ള ഒരുക്കങ്ങളും എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."