സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കാനുള്ള യു.എന്‍ സമിതിയില്‍ സഊദി വനിതയും
റിയാദ്: സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കാനുള്ള യു.എന്‍ സമിതിയില്‍ സഊദി വനിത തെരഞ്ഞെടുക്കപ്പെട്ടു. സഊദി തൊഴില്‍, സാമൂഹിക, വികസന ഡെപ്യുട്ടി മന്ത്രി ഡോ: തമാദുര്‍ ബിന്‍ത് യൂസുഫ് അല്‍ റമാഹ് ആണ് സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കാനുള്ള കണ്‍വെന്‍ഷന്‍ ഓണ്‍ എലിമിനേഷന്‍ ഓഫ് ഓള്‍ കൈന്‍ഡ്‌സ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് വുമണ്‍ (സി.ഇ.ഡി.എ ഡബ്ലു) യു.എന്‍ സമിതിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
തൊഴില്‍, സാമൂഹിക, വികസന ഡെപ്യുട്ടി മന്ത്രി സ്ഥാനത്തിന് പുറമെ സഊദി സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഫാമിലി സൂപ്പര്‍ വൈസര്‍ സ്ഥാനവും ഡോ: തമാദുര്‍ ബിന്‍ത് യൂസുഫ് അല്‍ റമാഹ് മന്ത്രി സഭയില്‍ വഹിക്കുന്നുണ്ട്. കിങ് സഊദി സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുമ്പോള്‍ 2016 കാലയളവില്‍ സഊദി ഹ്യുമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പ്രതിനിധിയായി സേവനമുഷ്ഠിച്ച ഇവര്‍ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റേഡിയോളജി, മെഡിക്കല്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഡോക്ടറേറ്റ് നേടിയ ഇവര്‍ വെല്‍സ് ബാംഗൂര്‍ സര്‍വ്വകലാശാല, റിയാദ് കിംഗ് സഊദ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. പഠന കാലത്തും അധ്യാപന കാലത്തും നിരവധി അതിപ്രധാന ചുവടുവെപ്പുകള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.
യു.എന്നിലെ ഉന്നത സമിതിയില്‍ സഊദിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണിവര്‍. ഐക്യ രാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ മിഡ്ഡില്‍ ഈസ്റ്റ് റീജിയണല്‍ മാനേജരായി നേരത്തെ സഊദി വനിത ബസ്മാഹ് അല്‍ മൈമന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശക്തമായ അന്ത്രാഷ്!ട്ര മത്സരത്തിന് ശേഷമാണ് യു എന്നിലെ ഉന്നത തസ്തികകളിലേക്ക് സഊദി വനിതകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സഊദി വനിതകളുടെ കഴിവും സന്നദ്ധതയുമാണ് ഇത് വെളിപ്പെടുത്തുന്നതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."