HOME
DETAILS

നേടിയത് മുഖര്‍ജിയോ ആര്‍.എസ്.എസോ

  
backup
June 09 2018 | 19:06 PM

natiyath-mukherjiyo-rsso

താന്‍ ജീവിതത്തിലുടനീളം നെഞ്ചേറ്റി നടന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നുമുള്ള ശക്തമായ എതിര്‍പ്പുകളെ തൃണവല്‍ഗണിച്ച് ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബഹുസ്വരതയെയും സഹിഷ്ണുതയെയും ഉയര്‍ത്തിപ്പിടിക്കാന്‍ നടത്തിയ ആഹ്വാനം നാഗ്പൂരിലേക്കുള്ള തീര്‍ഥയാത്രയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസിന് ചെറിയൊരു പഴുത് നല്‍കിയിട്ടുണ്ടെണ്ടങ്കിലും അവസാന നേട്ടം സംഘ്പരിവാരത്തിനു തന്നെ. ഒന്നാമതായി, ആരാലും ശ്രദ്ധിക്കപ്പെടാതെ നടത്താറുള്ള ആര്‍.എസ്.എസിന്റെ ഒരു പരിശീലന പരിപാടി (ത്രിദീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് ) ദേശീയ മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ മുഖര്‍ജിയുടെ സാന്നിധ്യം കാരണമായി. മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതുവരെ കല്‍പിച്ചുപോന്ന അയിത്തം ഈ സന്ദര്‍ശനത്തോടെ മാറിക്കിട്ടിയ ആഹ്ലാദത്തിലാവാം ആര്‍.എസ്.എസ് നേതൃത്വം. സംഘ് ആസ്ഥാനത്ത് ആര്‍.എസ്.എസ് നേതാക്കളുമായി പ്രണബ് മുഖര്‍ജിയെ പോലൊരു തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തോളുരുമ്മി നിന്ന് മണിക്കൂറുകള്‍ ആര്‍.എസ്.എസിന് ചാര്‍ത്തിക്കൊടുത്ത മാന്യതയും സ്വീകാര്യതയും 'കോണ്‍ഗ്രസ് മുക്ത ഭാരത'ത്തിനായി യത്‌നിക്കുന്ന ഹിന്ദുത്വശക്തികളുടെ ജോലി എളുപ്പമാക്കാന്‍ ഇടം നല്‍കിയേക്കും. സൈദ്ധാന്തികമായി എതിര്‍പക്ഷത്തുനില്‍ക്കുന്നവരെ പോലും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ് തങ്ങളുടെ കാഴ്ചപ്പാട് എന്ന് തലമുറകളെ കബളിപ്പിക്കാന്‍ മുഖര്‍ജിയുടെ സന്ദര്‍ശനം ഇനിയുള്ള കാലത്ത് പ്രയോജനപ്പെടുത്തുമെന്നുറപ്പാണ്. എല്ലാറ്റിനുമുപരി, 1934ല്‍ ഗാന്ധിജി തങ്ങളുടെ ക്യാമ്പ് സന്ദര്‍ശിച്ച് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചുവെന്ന് ഇപ്പോഴും പ്രചരിപ്പിക്കും പോലെ, 2018ല്‍ മുന്‍ രാഷ്ട്രപതി നാഗ്പൂര്‍ വന്ന് പ്രസ്ഥാനത്തിന്റെ വോളണ്ടണ്ടിയര്‍മാരെ ആശീര്‍വദിക്കുകയും സംഘ്‌സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിനെ 'ഭാരതമാതാവിന്റെ വിശിഷ്ടപുത്രന്‍' എന്ന് മഹത്വവത്കരിക്കുകയും ചെയ്തു എന്ന് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആര്‍.എസ്.എസ് ചരിത്രത്തിനു പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കാന്‍ അവസരവും ഉണ്ടണ്ടാക്കിക്കൊടുത്തു. അതുകൊണ്ടണ്ടാണ് മുഖര്‍ജിയുടെ പുത്രിയും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി ഒരു കാര്യം ഓര്‍മിപ്പിച്ചത്. ഇന്നത്തെ സംഭവത്തോടെ 'സിറ്റിസണ്‍ മുഖര്‍ജി' (ട്വീറ്റില്‍ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് അങ്ങനെയാണ് ) ബി.ജെ.പിയുടെ വൃത്തികെട്ട തന്ത്രങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസംഗത്തില്‍ ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകളെ അങ്ങ് അംഗീകരിക്കുമെന്ന് അവര്‍ പോലും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, താങ്കളുടെ പ്രസംഗം പെട്ടെന്ന് വിസ്മരിക്കപ്പെടും. പക്ഷേ, ദൃശ്യങ്ങള്‍ ബാക്കിയാവും എന്നു മാത്രമല്ല, വ്യാജപ്രസ്താവനകളോടൊപ്പം രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുകയും ചെയ്യും. പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ തൊപ്പിയണിഞ്ഞ്, മോഹന്‍ ഭാഗവത് അടക്കമുള്ള നേതാക്കളോടൊപ്പം കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടണ്ടുള്ള സംഘ്പ്രതിജ്ഞയില്‍ പ്രണബ് പങ്കെടുത്ത വ്യാജ ചിത്രങ്ങള്‍ വൈറലായിരിക്കയാണ്. ഗാന്ധിജിയുടെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. ഒരിക്കലും മഹാത്മജി ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കാന്‍ തയാറായിരുന്നില്ല എന്നല്ല, ഹിന്ദു,മുസ്‌ലിം മൈത്രി എന്ന തന്റെ ജീവിതസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വിഘാതം നില്‍ക്കാനാണ് സംഘ്പരിവാരം ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.


രാഷ്ട്രപതിഭവനിലിരിക്കെ പറയേണ്ടണ്ട തത്വങ്ങള്‍

വി.ഡി സവര്‍ക്കറുടെയും ഡോ. ഹെഡ്‌ഗേവാറിന്റെയും എം.എസ് ഗോള്‍വാള്‍ക്കറുടെയും വിചാരധാരയുമായി ഒരിക്കലും യോജിച്ചുപോവില്ലെന്ന് ഉറപ്പുള്ള ചില താത്ത്വിക വിചാരങ്ങളാണ് മുന്‍ പ്രഥമ പൗരന്‍ വ്യാഴാഴ്ച രാത്രി രാജ്യം സാകൂതം കാത്തുനില്‍ക്കെ സര്‍സംഘ്ചാലക്ക് മോഹന്‍ ഭാഗവതിനെ സാക്ഷിനിര്‍ത്തി ഉദ്‌ഘോഷിച്ചത്. 'നമ്മുടെ ദേശീയതയെ മതത്തിന്റെയോ അസഹിഷ്ണുതയുടെയോ മാര്‍ഗത്തിലൂടെ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ നിലനില്‍പ് തന്നെ അവതാളത്തിലാകും.
ബഹുസ്വരതയെ നാം സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നമ്മുടെ ദേശീയസ്വത്വം രൂപപ്പെട്ടത് സഹസ്രാബ്ദങ്ങള്‍ നീണ്ടണ്ട സംയോജനത്തിന്റെയും ആഗിരണത്തിന്റെയും ഫലമായാണ്. ബഹുവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും നമ്മെ സവിശേഷമാക്കുകയും സഹിഷ്ണുതയുടെ വക്താക്കളാക്കുകയും ചെയ്യുന്നു. എന്നാല്‍, ഓരോദിവസവും കൂടുതല്‍ കൂടുതല്‍ അക്രമങ്ങള്‍ നമുക്ക് ചുറ്റും കാണുന്നു. അക്രമം എന്നത് ഒരു തരം അന്ധകാരമാണ്. നമ്മുടെ മാതൃരാജ്യം സമാധാനവും ഐക്യവും സന്തോഷവുമാണ് ആവശ്യപ്പെടുന്നത്.
ശാരീരികവും വാചികവുമായ എല്ലാതരം അക്രമങ്ങളില്‍നിന്നും നമ്മുടെ പൊതു വ്യവഹാരങ്ങള്‍ മുക്തമാകേണ്ടണ്ടതുണ്ട്ണ്ട.' നാഗ്പൂര്‍ യാത്രയില്‍നിന്ന് മുഖര്‍ജിയെ പിന്തിരിപ്പിക്കാന്‍ വിഫലശ്രമം നടത്തിയ കോണ്‍ഗ്രസ് നേതൃത്വം ബഹുസ്വരതയിലൂന്നിയ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ മട്ട് മാറ്റിയത് വീണത് വിദ്യയാക്കാനുള്ള അഭ്യാസത്തിന്റെ ഭാഗമാവാം. 'സത്യത്തിന്റെ കണ്ണാടി' ആര്‍.എസ്.എസുകാരുടെ മുന്നില്‍ മുന്‍ രാഷ്ട്രപതി പിടിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആശ്വസിച്ചത്. ഹെഡ്‌ഗേവാര്‍ സ്മൃതി കുടീരത്തിനരികെ ചെന്ന് 'ബഹുസ്വരത,സഹിഷ്ണുത, സാംസ്‌കാരിക സമന്വയം, മതേതരത്വം' എന്നിത്യാദി പദങ്ങള്‍ മൊഴിഞ്ഞത് പുതിയ അനുഭവമാണ്.
സംഘിചാരധാരയുടെ എതിര്‍ധ്രുവത്തിലൂടെയാണ് പ്രണബ് ധൈഷണിക യാത്ര നടത്തിയത്. എന്നാല്‍, അതോടെ ആര്‍.എസ്.എസിന്റെ കാവിപ്പദ്ധതി പൊളിഞ്ഞുവെന്ന് വിലയിരുത്തുന്നതിലെ പോഴത്തം ഒരു നൂറ്റാണ്ടേണ്ടാളമായി കോണ്‍ഗ്രസിന് സമാന്തരമായി സഞ്ചരിച്ച തീവ്ര വലതു പ്രസ്ഥാനത്തെ വേണ്ടണ്ടവിധം ഗ്രഹിക്കാത്തത് കൊണ്ടണ്ടാണ്. 2012 മുതല്‍ 17വരെ രാഷ്ട്രപതി ഭവനിലിരുന്ന അഞ്ചുവര്‍ഷക്കാലം രാജ്യത്ത് എണ്ണമറ്റ ദുരന്തങ്ങള്‍ കെട്ടഴിഞ്ഞുവീണിട്ടും ഭരണഘടനയുടെ കാവലാളായ മുഖര്‍ജി എല്ലാം നിര്‍ന്നിമേഷമായി നോക്കിനില്‍ക്കുകയായിരുന്നില്ലേ? ഗോസംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ തെരുവില്‍ കൊന്നിട്ടപ്പോഴോ കാംപസുകളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോര്‍മുഖത്തിറങ്ങിയ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയപ്പോഴോ ജുനൈദുമാര്‍ പെരുവഴികളില്‍ ക്രൂരമായ മരണം ഏറ്റുവാങ്ങേണ്ടണ്ടി വന്നപ്പോഴോ ന്യൂനപക്ഷങ്ങള്‍ സര്‍വവിധ വിവേചനങ്ങളും പീഡനങ്ങളും സഹിക്കേണ്ടണ്ടിവന്നപ്പോഴോ മര്‍ദകര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നുവെങ്കില്‍ പ്രണബ് ദാക്ക് നാഗ്പൂരില്‍ ആതിഥ്യമൊരുക്കില്ലായിരുന്നു.
റെയ്‌സിന ഹില്ലില്‍ കഴിയവെ ആര്‍ജവത്തോടെ വിളിച്ചുപറയേണ്ടണ്ടിയിരുന്ന സത്യങ്ങളാണ് ഇപ്പോള്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്ന് മനസ്സ് തുറന്നത്. ആര്‍.എസ്.എസ് സ്ഥാപകനെ മഹത്വവത്കരിക്കുകയും സംഘവളണ്ടണ്ടിയര്‍മാരെ അഭിസംബോധന ചെയ്യുകയും വഴി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്തുനേടി.
അദ്ദേഹത്തിനു മുന്നില്‍ ഊറിച്ചിരിക്കുന്നുണ്ടണ്ടാവുക 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യമുയര്‍ത്തി, മുഖര്‍ജിയുടെ പാര്‍ട്ടിയെ ശവക്കച്ച പുതപ്പിക്കാന്‍ അവസരം കാത്തുകഴിയുന്ന കാവിരാഷ്ട്രീയക്കാരായിരിക്കാം. ആര്‍.എസ്.എസിനെ കുറിച്ച് ഇതുവരെ വച്ചുപുലര്‍ത്തിയ ഗരിമയാര്‍ന്ന കാഴ്ചപ്പാടുകള്‍ മുഖര്‍ജി പൂര്‍ണമായും കൈയൊഴിഞ്ഞുവെന്ന് ആരും വാദിക്കണമെന്നില്ല.

ആര്‍.എസ്.എസ് എന്താണെന്ന് ആഴത്തില്‍ മനസ്സിലാക്കിയത് കൊണ്ടണ്ടാണ് ബഹുസ്വരതയെ കുറിച്ചും സഹിഷ്ണുതയെ കുറിച്ചും അദ്ദേഹം വാചാലനായത്. ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിന്റെ ശവകുടീരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ മുഖര്‍ജി രേഖപ്പെടുത്തിയത് ഇങ്ങനെ: 'Today I came here to pay my respect and homage to a great son of Mother India' ഭാരതമാതാവിന്റെ ഒരു ശ്രേഷ്ഠപുത്രന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വേണ്ടണ്ടിയാണ് താന്‍ നാഗ്പൂര്‍ വരെ വന്നതെന്ന്.

'മദര്‍ ഇന്ത്യ' എന്ന പ്രയോഗം പോലും സംഘ്പരിവാര്‍ ഭാഷാപ്രയോഗം കടമെടുത്തതാണെന്ന് കാണാം. തന്റെ നാഗ്പൂര്‍ യാത്ര വിലക്കാന്‍ നാനാഭാഗത്തുനിന്നും ശക്തമായ സമ്മര്‍ദമുണ്ടണ്ടായെങ്കിലും 'മുഖര്‍ജി എന്ന പൗരന്‍' അതൊന്നും കാര്യമാക്കുന്നില്ലെന്നും തനിക്കു പറയാനുള്ളത് ആര്‍.എസ്.എസ് ആസ്ഥാനത്ത് പറയുമെന്നും വ്യക്തമാക്കിയപ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് പിന്തിരിപ്പിക്കാന്‍ സാധിക്കാത്തവിധം അദ്ദേഹം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി അടുത്തുകഴിഞ്ഞിരിക്കുകയാണെന്നും രാഷ്ട്രപതിഭവനിലെ അഞ്ചുവര്‍ഷത്തിനിടയില്‍ കാതലായ മാനസിക പരിവര്‍ത്തനം അദ്ദേഹത്തില്‍ സംഭവിച്ചിട്ടുണ്ടെണ്ടന്നും പലരും വിലയിരുത്തി.
ആര്‍.എസ്.എസിന്റെ ഭീകരവാദബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ചേര്‍ന്ന എ.ഐ.സി.സിയുടെ 83ാം പ്ലീനറി സമ്മേളനത്തില്‍ പ്രമേയം കൊണ്ടണ്ടുവന്നത് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മുഖര്‍ജിയാണെന്ന് ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം.'രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കുന്ന മതമൗലിക പ്രസ്ഥാനങ്ങളുടെ പങ്ക് അവഗണിക്കാന്‍ പറ്റില്ല. സമീപകാലത്തെ ചില സംഭവങ്ങളില്‍ ആര്‍.എസ്.എസിനെയും അതിന്റെ സഹോദരസംഘടനകളെയും ഭീകരവാദവുമായി ബന്ധപ്പിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ അനാവൃതമായിട്ടുണ്ടണ്ട്.' പ്രമേയത്തിലെ വാചകങ്ങളാണിത്.


സംവാദത്തിന് സന്നദ്ധമാണെന്ന്

മുഖര്‍ജിയുടെ യാത്രക്കെതിരെ നാനാദിക്കുകളില്‍നിന്ന് എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്നപ്പോള്‍ ആര്‍.എസ്.എസ് നേതാക്കളില്‍നിന്നുണ്ടണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്. സംവാദാത്മക സംസ്‌കാരത്തെ കുറിച്ച് ഉത്തരവാദപ്പെട്ട സംഘ്പരിവാര്‍ നേതാക്കള്‍ വാചാലമായിക്കണ്ടണ്ടപ്പോള്‍ പലരും ഞെട്ടി.
എതിര്‍ശബ്ദത്തെ എന്നല്ല, എതിരാളികളെ തന്നെ വകവരുത്താന്‍ കഴിഞ്ഞ തൊണ്ണൂറ് വര്‍ഷമായി ഗൂഢവും ആക്രമണോല്‍സുകവുമായ പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടണ്ടിരിക്കുന്ന ഒരു രഹസ്യപ്രസ്ഥാനമാണ് ജനാധിപത്യക്രമത്തില്‍ സംവാദങ്ങളുടെയും ഇടപഴകലുകളുടെയും ആവശ്യകതയെ കുറിച്ച് വേദമോതിയത്.
ആര്‍.എസ്.എസിനെ നന്നായി അറിയുന്നത് കൊണ്ടണ്ടും മുമ്പ്, ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്തവരുടെ അനുഭവം മുന്നിലുള്ളത് കൊണ്ടണ്ടും നാഗ്പൂരിലേക്ക് പുറപ്പെടും മുമ്പ് പ്രണബ് മുഖര്‍ജി ചില പ്രോട്ടോകോള്‍ നിബന്ധനകള്‍ വച്ചിരുന്നുവത്രെ. വേദിയില്‍ മുന്‍ രാഷ്ട്രപതിയോടൊപ്പം ആര്‍.എസ്.എസ് തലവന്‍ മാത്രമേ ഉണ്ടണ്ടാവാന്‍ പാടുള്ളൂ. പക്ഷേ, ആ നിബന്ധന സ്വീകരിക്കപ്പെട്ടില്ല.
ഒടുവില്‍ സംസാരിക്കുന്നത് മുഖ്യാതിഥിയാവണം എന്ന ശാഠ്യം വില പേശലിനൊടുവിലാണത്രെ സംഘ്പരിവാര്‍ നേതൃത്വം അംഗീകരിച്ചത്. അതായത്, മോഹന്‍ ഭാഗവത് എല്ലാറ്റിനുമൊടുവിലാണ് സംസാരിക്കുന്നതെങ്കില്‍ മുഖര്‍ജിയുടെ വാക്കുകള്‍ പദംപ്രതി ഖണ്ഡിക്കാന്‍ ശ്രമിച്ചേനെ.
2007ല്‍ മുന്‍ വ്യോമസേന മേധാവി എ.വൈ ടിപ്നിസ് ഇങ്ങനെയൊരു പരിപാടിയില്‍ മതേതരത്വത്തെയും ബഹുസ്വരതയെയും കുറിച്ച് വാചാലമായപ്പോള്‍ സര്‍സംഘ്ചാലക് ഓരോ വാദവും ഖണ്ഡിക്കാനാണ് അദ്ദേഹത്തിന്റെ പ്രസംഗം ഉപയോഗപ്പെടുത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ എല്ലാം 'മംഗളമായി' പര്യവസാനിച്ചെങ്കിലും പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനം, കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ നഷ്ടക്കച്ചവടമാണെന്നതില്‍ സംശയമില്ല. അതും ബി.ജെ.പിയുടെ തീവ്രഹിന്ദുത്വവും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും തെരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റുരച്ചുകൊണ്ടണ്ടിരിക്കുന്ന ഈ നിര്‍ണായക സന്ധിയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  7 hours ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  8 hours ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  8 hours ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  8 hours ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  10 hours ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  16 hours ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  17 hours ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  17 hours ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  17 hours ago