കഴിഞ്ഞ മാസം ജില്ലയില്‍ 1056 എക്സൈസ് റെയ്ഡുകള്‍
തിരുവനന്തപുരം: എക്സൈസ് വകുപ്പ് ജില്ലയില്‍ കഴിഞ്ഞ മാസം 1056 റെയ്ഡുകള്‍ നടത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 156 അബ്കാരി കേസുകളും 20 എന്‍.ഡി.പി.എസ് കേസുകളും 532 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലായി 184 പ്രതികളെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നായി 163.270 ലിറ്റര്‍ വിദേശമദ്യം, 12.123 കി.ഗ്രാം. കഞ്ചാവ്, 480 ലിറ്റര്‍ വാഷ്, 195.030 ലിറ്റര്‍ അരിഷ്ടാസവം, 68.25 ലിറ്റര്‍ ബിയര്‍, 36,736 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, 500 ഗ്രാം ടുബാക്കോ പൗഡര്‍, ആറ് ലിറ്റര്‍ ചാരായം എന്നിവ പിടിച്ചെടുത്തു. അമരവിള, ആറ്റുപുറം, നെയ്യാര്‍ഡാം എന്നീ ചെക്ക്പോസ്റ്റുകള്‍ വഴി നികുതി വെട്ടിച്ചുകടത്താന്‍ ശ്രമിച്ച ഉല്‍പ്പന്നങ്ങള്‍ പിടികൂടി വാണിജ്യ നികുതി വകുപ്പിനു കൈമാറി 67,430 രൂപ നികുതിയിനത്തില്‍ ഈടാക്കിയിട്ടുണ്ട്.
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗിന്റെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റ് വ്യാജങ്ങളുടേയും ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവ തടയുന്നതിന് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."