
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍; തലമുറകളെ കണ്ണിചേര്‍ത്ത സംഘാടകന്‍
കര്‍മവും നേതൃപാടവും സമന്വയിച്ച പണ്ഡിതനും സംഘാടകനും അനുഗൃഹീത വ്യക്തിത്വവുമായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റുമായ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍. നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെയും ത്യാഗപൂര്‍ണമായ പ്രയത്‌നങ്ങളിലൂടെയും സമസ്തയെ ജനകീയമാക്കുന്നതിനായി വിശിഷ്യ തന്റെ കര്‍മഭൂമികയായ പാലക്കാട് ജില്ലയില്‍ നിലകൊണ്ട കര്‍മയോഗിയായിരുന്നു അദ്ദേഹം.
1941ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലാണ് ജനനം. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയില്‍ നിന്ന് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ പൂര്‍വികര്‍. മണ്ണാര്‍ക്കാട് മുണ്ടേക്കാരാട് ചെരടക്കുരിക്കള്‍ സൂപ്പി അഹ്മദാണ് പിതാവ്. അക്കാലത്തെ ഓത്തുപള്ളി അധ്യാപികയായ കമ്മാലി ആമിനയാണ് മാതാവ്. ഖാസി കുഞ്ഞഹ്മദ് മുസ്‌ലിയാര്‍, പി.കെ കുഞ്ഞഹ്മദ് മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, കോട്ടുമല അബൂബകര്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നായിരുന്നു ദര്‍സ് പഠനം. പന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഉപരിപഠനം നടത്തി. ശംസുല്‍ ഉലമാ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബകര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു അവിടെ പ്രധാന ഗുരുനാഥന്മാര്‍. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് അലി ബാഖഫി, മുക്കം മുഹമ്മദ് മോന്‍, ടി.എസ് ഇബ്രാഹീം മുസ്‌ലിയാര്‍ ചൊക്ലി, എരമംഗലം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ പിതാവ് ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍ കടലുണ്ടി എന്നിവര്‍ ജാമിഅയിലെ പ്രധാന സഹപാഠികളായിരുന്നു.
1967ല്‍ ഇ.കെ ഹസന്‍ മുസ്‌ലിയാരുടെ സഹപ്രവര്‍ത്തകനായി പാലക്കാട് ജന്നത്തുല്‍ ഉലൂമില്‍ അധ്യാപകനായി സേവനമാരംഭിച്ചു. പിന്നീട് നീണ്ട നാല്‍പത്തിയഞ്ചു വര്‍ഷം സ്മര്യപുരുഷന്‍ മതാധ്യാപന രംഗത്ത് സജീവമായി. ഹസന്‍ മുസ്‌ലിയാരോടൊപ്പം മതപ്രഭാഷണ രംഗത്തും ആദര്‍ശ പ്രചരണ മേഖലയിലും സജീവമായിരുന്നു. ജന്നത്തുല്‍ ഉലൂമിലെ പതിമൂന്നു വര്‍ഷത്തെ അധ്യാപന വൃത്തിക്കു ശേഷം മണ്ണാര്‍ക്കാട് ദാറുന്നജാത്തില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. പത്തുവര്‍ഷത്തെ സേവനത്തിനു ശേഷം കുളപ്പറമ്പ് ജുമാമസ്ജിദ്, പട്ടാമ്പി വലിയ ജുമാ മസ്ജിദ് എന്നിവിടങ്ങളിലായി പതിനാറുവര്‍ഷം മുദര്‍രിസായി സേവനമനുഷ്ഠിച്ചു. എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം 2005 മുതല്‍ പെരുമ്പടപ്പ് പുത്തന്‍പള്ളി അശ്‌റഫിയ്യ അറബിക് കോളജില്‍ ആറു വര്‍ഷം പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. നാലരപതിറ്റാണ്ടുകാലം വിജ്ഞാന പ്രസരണ രംഗത്ത് പ്രവര്‍ത്തിച്ച സ്മര്യപുരുഷന്‍ 2011 ല്‍ അസുഖബാധിതനായതോടെ അധ്യാപന രംഗത്തുനിന്നു മാറിനിന്നു.
പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അധ്യക്ഷനായിട്ടാണ് സംഘടനാ രംഗത്തെത്തുന്നത്. പിന്നീട് സംസ്ഥാന പ്രതിനിധിയും വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായി. 1971ല്‍ സമസ്തയുടെ പാലക്കാട് ജില്ലാ ഘടകം രൂപീകൃതമായതു മുതല്‍ മരണം വരെ ജില്ലാ കാര്യദര്‍ശിയായിരുന്നു. 1976ല്‍ തന്റെ മുപ്പതിയഞ്ചാം വയസില്‍ തന്നെ സമസ്ത കേന്ദ്രമുശാവറാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സമസ്തയുടെ പൂര്‍വകാല നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച പഴയകാല തലമുറയിലെ അവസാന കണ്ണി കൂടിയാണ് അദ്ദേഹം. സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം ബശീര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, ആനക്കര സി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ ഓരം ചേര്‍ന്നു പ്രവര്‍ത്തിച്ചാണ് സംഘടന രംഗത്ത് സജീവമായത്. 2005 മുതല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസഡിന്റായിരുന്നു. 2017ല്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ പ്രസിഡന്റ് പദത്തിലെത്തിയതോടെ അദ്ദേഹം വഹിച്ച ട്രഷറര്‍ പദവിയില്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ നിയമിതനായി.
ഗുരുതരമായ അച്ചടക്കലംഘനം മൂലം നാലുപേരെ സമസ്തയില്‍ നിന്നു പുറത്താക്കും മുന്‍പേ സംഘടനാ രംഗത്ത് സജീവമായതിനാല്‍ 1989ലെ വിഘടന സമയത്ത് സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനപഥങ്ങളെ ജനകീയമാക്കുന്നതിനും വിഘടിതര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കുന്നതിനും ശക്തമായി രംഗത്തിറങ്ങിയിരുന്നു. പാലക്കാട് ജില്ലയില്‍ സമസ്തയെയും പോഷകഘടകങ്ങളെയും അദ്ദേഹം ശക്തിപ്പെടുത്തി.
മതപണ്ഡിതരും സമുദായ നേതാക്കളും ഒന്നിച്ചുനില്‍ക്കുമ്പോഴാണ് സമുദായിക വളര്‍ച്ചയുടെ സമ്പൂര്‍ണത നേടാനാകൂ എന്ന പൂര്‍വനേതാക്കളുടെ നിലപാടില്‍ ഉറച്ചുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പാണക്കാട് കുടുംബവുമായി അഭേദ്യബന്ധം പുലര്‍ത്തിയ സ്വാദിഖ് മുസ്‌ലിയാര്‍ പൂക്കോയ തങ്ങളുമായി സവിശേഷമായ ആത്മബന്ധമുണ്ടായിരുന്നു. ഉമറലി ശിഹാബ് തങ്ങളുടെ സഹപാഠിയായും സഹപ്രവര്‍ത്തകനായും വര്‍ത്തിച്ച അദ്ദേഹം സമസ്തയിലെ പൂര്‍വ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവവും തിരിച്ചറിവും പുതിയ തലമുറക്കു കൂടി പകര്‍ന്ന അപൂര്‍വ വ്യക്തിത്വം കൂടിയായിരുന്നു.
1970 ലാണ് ലേഖകന്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരെ ആദ്യമായ കണ്ടതും ബന്ധപ്പെട്ടതും. ജന്നത്തുല്‍ ഉലൂമില്‍ പഠിച്ചിരുന്ന എന്റെ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ അവിടെ ചെന്നപ്പോഴായിരുന്നു അത്. പിന്നീട് മൂന്നുവര്‍ഷത്തിന് ശേഷമാണ് സുന്നി വിദ്യാര്‍ഥികള്‍ക്കായി ഒരു വിദ്യാര്‍ഥി സംഘടന ജാമിഅ നൂരിയ്യയില്‍ രൂപീകൃതമായത്. അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നത് കൊണ്ട് പരേതനുമായി തുടര്‍ന്നും ബന്ധപ്പെടാന്‍ അവസരങ്ങളുണ്ടായി. 1989ല്‍ അച്ചടക്ക ലംഘകരെ പിരിച്ചുവിട്ട പശ്ചാത്തലങ്ങളിലും കൂടുതല്‍ സംഗമവേളകള്‍ രൂപപ്പെട്ടുവന്നു. യു.എ.ഇയിലും ഞങ്ങള്‍ ഒന്നിച്ചു യാത്രകള്‍ ചെയ്തിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് വീട്ടില്‍ വെച്ച് സംഭവിച്ച വീഴ്ചയില്‍ കാലിനു ഗുരുതരമായി പരുക്കുപറ്റിയിരുന്നെങ്കിലും അതിനു ശേഷം വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും മാസാന്ത എക്‌സിക്യൂട്ടീവുകളിലും മുശാവറയിലും സന്നിഹിതനായി.
മരിക്കുന്നതിന്റെ തൊട്ടുതലേദിവസമാണ് ഞങ്ങള്‍ ടെലഫോണില്‍ സംസാരിച്ചതും ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്‌റസാ മുഅല്ലിംകള്‍ക്കു ധനസഹായം നല്‍കുന്ന വിഷയം ചര്‍ച്ചചെയ്തതും ആയിരം രൂപ വീതം സഹായം നല്‍കാനുള്ള തീരുമാനമെടുത്തതും. സംഘടനാ സംബന്ധമായ അവസാന ഇടപെടലായിരുന്നു അത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുമ്പോഴും സംഘടനയുടെ യോഗങ്ങളിലും സമ്മേളനങ്ങളിലും മറ്റു പരിപാടികളിലും സ്വാദിഖ് മുസ്‌ലിയാര്‍ ആവേശത്തോടെ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ നടന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ സംബന്ധിക്കാന്‍, ശാരീരിക അവശതകള്‍ വകവയ്ക്കാതെ നഗരിയിലെത്തിയത്, സംഘടനയോടുള്ള അഗാധ സ്‌നേഹത്തിന്റെയും ഉത്തരവാദിത്വ ബോധത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു.
ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സ്ഥാപിതകാലം മുതല്‍ തന്നെ സ്ഥാപനത്തിന്റെ ജനറല്‍ ബോഡി അംഗമായിരുന്ന അദ്ദേഹം, ദാറുല്‍ഹുദായുടെ സമന്വയ വിദ്യാഭ്യാസ രീതികളെ ഏറെ താല്‍പര്യത്തോടെയാണ് കണ്ടിരുന്നത്. സുന്നി മഹല്ല് ഫെഡറേഷന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായ അദ്ദേഹം സംഘടനയെ ശക്തിപ്പെടുത്തുന്നതിലും മഹല്ല് സംവിധാനം കാര്യക്ഷമമാക്കുന്നതിനും ക്രിയാത്മകമായി പ്രവര്‍ത്തിച്ചു. സുപ്രഭാതത്തിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പാലക്കാട് എഡിഷന്‍ ആരംഭിക്കുന്നതിനായി അവശതകളേതുമില്ലാതെ മുന്നില്‍ നിന്നു പ്രയത്‌നിച്ചു. സമസ്തയുടെ പുതുതലമുറക്ക് പഴയകാലത്തെ അനുഭവങ്ങളും സാക്ഷ്യങ്ങളും പകര്‍ന്ന്, പ്രവര്‍ത്തന പാതയില്‍ വഴികാട്ടിയായി നിന്ന അദ്ദേഹത്തിന്റെ വേര്‍പാട് തീരാനഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• 2 days ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• 2 days ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 2 days ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 2 days ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 2 days ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 2 days ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 2 days ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 2 days ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 2 days ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 2 days ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 2 days ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 2 days ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 2 days ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 2 days ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 2 days ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 2 days ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 2 days ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 2 days ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 2 days ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 2 days ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 2 days ago