ADVERTISEMENT
HOME
DETAILS

ആസ്‌ത്രേലിയന്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാത്തത്

ADVERTISEMENT
  
backup
June 09 2018 | 20:06 PM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae

കോഴിക്കോട്: നിപാ വൈറസ് മൂലം മരണസംഖ്യ വര്‍ധിച്ചപ്പോള്‍ വൈറസ് ബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ചത് മനുഷ്യരില്‍ ഇതുവരെ പരീക്ഷിക്കാത്ത മരുന്ന്. ആസ്‌ത്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി(എം.102.4) മരുന്നു രോഗികള്‍ക്ക് നല്‍കുന്നത് ലോകാരോഗ്യ സംഘടന ഇടപെട്ട് തടയുകയായിരുന്നു. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം മരണസംഖ്യ 12 ആയപ്പോഴാണ് നിപാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുണ്ടായ ആശയക്കുഴപ്പത്തില്‍ ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) എന്നിവ ഇടപെട്ടത്.
നിപാ രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനുള്ള ആശയക്കുഴപ്പവും ഡാറ്റാബേസില്ലാത്തതും പ്രശ്‌നം സൃഷ്ടിച്ചതായ വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ ഹൈദരാബാദില്‍ നിന്നെത്തിച്ച റിബാവൈറിന്‍ എന്ന മരുന്ന് ഇതിനകം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് രോഗികള്‍ക്ക് നല്‍കിത്തുടങ്ങിയിരുന്നു.
മലേഷ്യയില്‍ രോഗികള്‍ക്ക് ഉപയോഗിച്ച റിബാവൈറിന്‍ എന്ന ആന്റിവൈറല്‍ മരുന്നിന്റെ 8000 ഡോസാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. നിരവധി പാര്‍ശ്വഫലങ്ങളുള്ളതും മാസങ്ങളോളം കഴിക്കേണ്ടതുമായ ഈ മരുന്ന് ഫലപ്രദമല്ലെന്നായിരുന്നു ആദ്യ നിഗമനം.
നിപായെ തുടര്‍ന്ന് ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫലപ്രദമായ മരുന്നെത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ആശങ്കയിലായി.
തുടര്‍ന്നാണ് ആസ്‌ത്രേലിയന്‍ മരുന്നിനെ കുറിച്ച് അറിയുന്നത്. എലികളിലെ മോണോക്ലോണല്‍ ആന്റിബോഡി കലര്‍ത്തി നിര്‍മിക്കുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി(എം.102.4)യുടെ 50 ഡോസ് മരുന്ന് എത്തിക്കാന്‍ ഐ.സി.എം.ആര്‍ വഴി ശ്രമം തുടങ്ങി. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ലന്റ് സര്‍ക്കാറാണ് മരുന്ന് ഇന്ത്യയിലേക്കയച്ചത്. നിപായുടെ വിഭാഗത്തില്‍പ്പെടുന്ന ഹെന്‍ട്ര വൈറസിനെതിരേ ആസ്‌ത്രേലിയയില്‍ ഉപയോഗിച്ചതാണ് ഈ മരുന്ന്.
എന്നാല്‍ നിപാക്കു വേണ്ടി മനുഷ്യരില്‍ പരീക്ഷിക്കുകയോ പേറ്റന്റ് നേടുകയോ ചെയ്തിട്ടില്ല. ആസ്‌ത്രേലിയയിലെ ഡോ.ക്രിസ്റ്റഫര്‍ സി ബോര്‍ഡര്‍ വികസിപ്പിച്ച ഈ മരുന്ന് നിപാ രോഗികളില്‍ ഉപയോഗിക്കാന്‍ ഒരു രാജ്യവും അനുമതി നല്‍കിയിട്ടുമില്ല. നിപാ വൈറസുമായി ഈ മരുന്ന് ഇന്‍വിട്രോ(മനുഷ്യ ശരീരത്തിലല്ലാതെ ടെസ്റ്റ് ട്യൂബില്‍ നടത്തുന്ന പരീക്ഷണം) ട്രയല്‍ നടത്തിയതില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് മനുഷ്യരില്‍ പ്രയോഗിക്കാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യ സംഘടന നിലപാടെടുത്തത്.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് മോണോക്ലോണല്‍ ആന്റിബോഡി കോഴിക്കോട്ട് രോഗികള്‍ക്ക് നല്‍കാന്‍ തയാറെടുക്കുന്നതായി ലോകാരോഗ്യ സംഘടന അറിയുന്നത്. തുടര്‍ന്ന് മരുന്ന് ഉപയോഗിക്കുന്നതിലെ ആശങ്ക അറിയിച്ച് രാജ്യത്തെ ബയോമെഡിക്കല്‍ റിസര്‍ച്ചിന്റെ അവസാനവാക്കായ ഐ.സി.എം.ആറിന്റെ ഡയരക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവനുമായും ഡബ്ല്യു.എച്ച്.ഒ ബന്ധപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ കേരള ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനുമായും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയാണ് മരുന്ന് നല്‍കരുതെന്ന് അറിയിച്ചത്. ഐ.സി.എം.ആര്‍ മുന്‍ ഡയരക്ടറായിരുന്നു ഡോ.സൗമ്യ സ്വാമിനാഥന്‍. ആസ്‌ത്രേലിയയില്‍ 20 ഹെന്‍ട്ര വൈറസ് രോഗികളില്‍ മരുന്ന് പ്രയോഗിച്ചെന്നും 19 പേര്‍ സുഖപ്പെട്ടെന്നുമായിരുന്നു മരുന്ന് ഇന്ത്യയിലെത്തിച്ച ഐ.സി.എം.ആര്‍ ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ നിപാ കേസില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നിശ്ചയമില്ലെന്നും അവര്‍ പറഞ്ഞു. മരുന്ന് രോഗികള്‍ക്ക് ഹാനികരമാകില്ലെന്ന നിഗമനത്തിലാണ് മരുന്നെത്തിച്ചതെന്നാണ് ഒടുവില്‍ ഇവര്‍ അഭിപ്രായപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  16 days ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  16 days ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  16 days ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  16 days ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  16 days ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  16 days ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  16 days ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 days ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  16 days ago