തിരുവാതിര ഞാറ്റുവേലക്ക് മുന്‍പ് കര്‍ഷകര്‍ക്കാശ്വാസമായി മഴയെത്തി
പാലക്കാട്: തിരുവാതിര ഞാറ്റുവേലയ്ക്ക് മുന്‍മ്പ് കര്‍ഷകര്‍ക്കാശ്വസമായി മഴയെത്തി. തിരുവാതിര ഞാറ്റുവേല പിറക്കുന്നതിന് ഒരാഴ്ച ബാക്കി നില്‍ക്കെ മഴ ഇപ്രാവശ്യം നേരത്തെയാണ്. മഴ കര്‍ഷകരെ സംബദ്ധിച്ച് സാധാരണ ബുദ്ധിമുട്ടുകളില്‍ നിന്ന് വ്യത്യസ്തമായി അനുഗ്രഹമായി ഞാറുനടീലിനും കളപറിക്കാനും വളമിടല്‍ തുടങ്ങി കൃഷിപ്പണികള്‍ എളുപ്പമാക്കിയും കൃഷിക്കാവശ്യമായ വെള്ളം കനാലിലെത്തിയതും കര്‍ഷകര്‍ക്ക് മഴ ഗുണം ചെയ്തു. പറിച്ചു നടാന്‍ സാഹചര്യമില്ലാത്തിടത്ത് മഴ ലഭിച്ചത് വിതയ്ക്ക് സഹായിച്ചു.
കഴിഞ്ഞവര്‍ഷത്തെക്കാള്‍ കര്‍ഷികരംഗത്ത് വിളവെടുപ്പ് വര്‍ദ്ധിപ്പിക്കാന്‍ മഴ കാരണമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. പച്ചക്കറി കൃഷിക്കാണ് കൂടുതല്‍ ഗുണപ്രദമായിരിക്കുന്നത്. കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് അവബോധവും കര്‍ഷകര്‍ക്കാവശ്യമായ ഗുണമേന്മയുള്ള നടീല്‍വസ്തുക്കളും വിത്തിനങ്ങളും തൈ ചെടി വിതരണവും ഞാറ്റുവേലക്ക് വളരെ മുന്‍പ് പുരോഗമിക്കുകയാണ്. അപ്രത്യക്ഷമായ മഴയിലും മണ്ണിലിറങ്ങുന്ന മനസ്സുകള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. മത്സ്യസമ്പത്ത് തീര്‍ത്തും മഴ മത്സൃത്തൊഴിലാളികള്‍ക്കും അനുഗ്രഹമായി. ഇപ്രാവശ്യം കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവിനും സാധ്യതയുണ്ട്.
കേരളത്തില്‍ കൃഷിമേഖലയില്‍ കൂട്ടായ ഉദ്യമങ്ങള്‍ക്ക് ഊട്ടിയുറപ്പിക്കാുന്നതിനും കര്‍ഷക മുന്നേറ്റത്തിനും കര്‍ഷകസഭകളുടെയും ഞാറ്റുവേല ചന്തകളുടെയും പ്രവര്‍ത്തനം ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നുണ്്ട്.്് അതാതുപ്രദേശത്തെ കര്‍ഷകവികസന സാധ്യതകളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനും ഉചിതമായ പരിഹാരമാര്‍ങ്ങള്‍ കണ്ടെത്താനും ഈ കൂട്ടായ്മയിലൂടെ സാധ്യമാകും. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളും നടീല്‍വസ്തുക്കളും ഞാറ്റുവേലചന്തകളില്‍ പരസ്പരം കൈമാറാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."