HOME
DETAILS
MAL
കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയെന്ന് സൂചന
backup
July 04 2016 | 07:07 AM
കൊല്ലം: കഴിഞ്ഞ മാസം നടന്ന കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദ സംഘടനയാണെന്ന് സൂചന. കേരളത്തിന് പുറത്തുള്ള സംഘടനയെന്നതിന് തെളിവ് ലഭിച്ചു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
ജൂണ്‍ 15നാണ് കലക്ടറേറ്റിനുള്ളിലെ സി.ജെ.എം കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പില്‍ സ്ഫോടനം ഉണ്ടായത്. ജില്ലാ ലേബര്‍ ഓഫിസിന് താഴെയിട്ടിരുന്ന കെ.എല്‍ 1 ജി 603 നമ്പര്‍ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. എന്‍.ഐ.എ ഉള്‍പ്പെടെ അന്വേഷണത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."