സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ മുതലെടുക്കുന്നു: കെ. മുരളീധരന്‍
ചാവക്കാട്: സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്നും ആ ദൗര്‍ബല്യം മറ്റുള്ളവര്‍ മുതലെടുക്കുകയാണെന്നും കെ. മുരളീധരന്‍ എം.എല്‍.എ.
കോണ്‍ഗ്രസ് നേതാവായിരുന്ന കെ.എസ് ദാസന്‍ അനുസ്മരണചടങ്ങ് ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും ശക്തിപ്പെടുത്തി കേന്ദ്രത്തിലും കേരളത്തിലും അധികാരത്തില്‍ വരാന്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് മുരളീധരന്‍ പറഞ്ഞു.
ഒരാള്‍ വന്നതുകൊണ്ടോ മറ്റൊരാള്‍ പോയതുകൊണ്ടോ യു.ഡി.എഫ്. ശക്തിപ്പെടാനോ ദുര്‍ബലപ്പെടാനോ പോകുന്നില്ല. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന ന്യൂനപക്ഷങ്ങളും മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ പോലുള്ള അടിസ്ഥാന ജനവിഭാഗങ്ങളും കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു.
ഈ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് നടക്കുന്ന സംഭവങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക.
മണത്തല മുല്ലത്തറയില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷനായി.
വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു.
വി. ബലറാം, ഒ. അബ്ദുറഹ്മാന്‍ കുട്ടി, സി.എച്ച്. റഷീദ്, പി.എ. മാധവന്‍, ടി.വി. ചന്ദ്രമോഹന്‍, പി.കെ. അബൂബക്കര്‍ ഹാജി, പി. യതീന്ദ്രദാസ്, എം.വി. ഹൈദരലി, എ.എ. അലാവുദീന്‍,സി.എ. ഗോപപ്രതാപന്‍, വി. വേണുഗോപാല്‍, സി. മുസ്താഖലി, കെ.ഡി. വീരമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."