പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് മാതൃകയായി ജില്ല
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികച്ച മാതൃകയാവുകയാണ് എറണാകുളം ജില്ല. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നേടിയ മികച്ച വിജയം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. 99.12 എന്ന റെക്കോഡ് വിജയശതമാനമാണ് ജില്ല നേടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം.
പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പും ഏകോപനവുമാണ് ജില്ലയുടെ അഭിമാനകരമായ നേട്ടത്തിന് പിന്നില്‍. നടപ്പ് അദ്ധ്യയന വര്‍ഷം ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ വര്‍ദ്ധനവിലും അഭിമാനകരമായ നേട്ടമാണ് വകുപ്പ്് ലക്ഷ്യമിടുന്നത്. 20000 പുതിയ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം.
അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ തദ്ദേശ സ്ഥാപങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ വിവധ സദ്ധ സംഘടനകളും കൈകോര്‍ത്തതിന്റെ ശ്രമഫലമാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഉണര്‍വ്വിന് പുറകില്‍. വ്യത്യസ്ത പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ എത്തുന്ന പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് സര്‍വ്വ ശിക്ഷാ അഭിയാന്റെയും (എസ്.എസ്.എ) ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷന്‍ അഭിയാന്‍ (ആര്‍.എം.എസ്.എ) എന്നിവയുടെ വിവിധ പദ്ധതികളും ഏറെ സഹായകമാണ്. പ്രാഥമിക തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തില്‍ വിവിധ വിഷയങ്ങളില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. എസ്.എസ്.എയ്ക്ക്് കീഴിലുള്ള മധുരം മലയാളം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എിങ്ങനെയുള്ള വിവിധ വിഷയങ്ങളിലുള്ള പരിശീലനങ്ങള്‍ക്ക് പുറമേ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ശ്രദ്ധ എന്ന പദ്ധതിയും നടപ്പിലാക്കുന്നു.
ഒമ്പതാം ക്ലാസ്സില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കു കുട്ടികളെ ലക്ഷ്യമിട്ടുള്ള നവപ്രഭ പദ്ധതി ഏറെ ശ്രദ്ധേയമാണ്. പത്താം തരത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ക്ലാസ്സുകള്‍ ഒരുക്കിയാണ് പൊതു വിദ്യാലയങ്ങള്‍ പരീക്ഷയെ ആയാസ രഹിതമാക്കുത്.
ഒരു കുട്ടിക്ക് 10 രൂപ വീതം അനുവദിക്കുന്ന ജില്ലാപഞ്ചായത്തിന്റെ വിജയ ദീപം പദ്ധതി മാതൃകയാക്കി വിവിധ ഗ്രാമപഞ്ചായത്തുകളും സദ്ധ സംഘടനകളും വ്യക്തികളും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി അണിചേരുന്നു. പ്രവാസി കുടുംബങ്ങള്‍ അടക്കം വിവിധ സ്‌കൂള്‍ പരിധികളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി നിരവധി പേരാണ് സര്‍ക്കാര്‍ യജ്ഞത്തില്‍ പങ്കാളികളാകുന്നത്. പത്താം തരത്തിലെ ഈ വര്‍ഷത്തെ വിജയശതമാനത്തിന് പിന്നില്‍ അദ്ധ്യയന വര്‍ഷത്തിലെ ഓരോ പാദത്തിലും കുട്ടികളുടെ പരീക്ഷകളില്‍ നടത്തിയ കൃത്യമായ വിലയിരുത്തലുകള്‍ ഏറെ ഗുണം ചെയ്തതായി എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.എ സന്തോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."