തൊഴിലിടങ്ങളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം സ്ത്രീകള്‍ക്കെന്ന് സര്‍വേഫലം
ബംഗളൂരു: തൊഴിലിടങ്ങളില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് കണ്ടെത്തല്‍. അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് പുരുഷന്മാരേക്കാള് മാനസിക സമ്മര്‍ദ്ദം സ്ത്രീകള്‍ക്കാണെന്ന വെളിപ്പെടുത്തലുള്ളത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സിഗ്ന ടി.ടി.കെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നടത്തിയ സര്‍വേയിലാണ് ജോലിക്കാരായ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 62 ശതമാനത്തോളം സ്ത്രീകളും ഇതുമായി ബന്ധപ്പെട്ട ശാരീരിക-മാനസിക സംഘര്‍ഷത്തില്‍ അടിപ്പെടുന്നുണ്ടെന്നും സര്‍വേ പറയുന്നു.
നഗരത്തില്‍ താമസിയ്ക്കുന്ന ജോലിക്കാരായ സ്ത്രീകളും പുരുഷന്മാരും ആഴ്ചയില്‍ 50 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
മുംബൈ, ബംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളേയും അല്ലാത്തവയേയും കേന്ദ്രീകരിച്ച് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 3021 പേരാണ് പങ്കാളികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."