HOME
DETAILS
MAL
തെന്നിമാറിയ ബസ് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടിനിന്നു; ഒഴിവായത് വന്‍ ദുരന്തം
backup
June 11 2018 | 02:06 AM
അടിമാലി: നേര്യമംഗലത്തിനു സമീപം രണ്ടാംമൈലില്‍ കെ.എസ്ആര്ടിസി ബസ് തെന്നിമാറി റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടിനിന്നു. എതിരേവന്ന വാഹനത്തിനു സൈഡുകൊടുക്കുമ്പോഴാണ് ബസ് റോഡില്‍നിന്ന് തെന്നിമാറിയത്. റോഡിന്റെ സൈഡില്‍ വന്‍ കൊക്കയാണ്. സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം.
മൂന്നാറില്‍നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്. 50 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. യാത്രക്കാര്‍ ഭയന്ന് അലറിവിളിച്ചു. മഴപെയ്തതിനാല്‍ വനമേഖലയില്‍ റോഡില്‍ പായല്‍ വര്‍ധിച്ചതാണ് അപകടത്തിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."