കൊവിഡ്-19: കുവൈത്തില്‍ ഒരു മരണം കൂടി; അറുപതുകാരനായ ഇന്ത്യക്കാരനാണ് മരിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. അറുപതുകാരനായ ഇന്ത്യക്കാനാണ് മരിച്ചത്. പത്തു ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം. കുവൈത്തില്‍ കൊവിഡ് മൂലം മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണിത്.
രാജ്യത്ത് പുതുതായി 164 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിലെ മൊത്തം രോഗികളുടെ എണ്ണം 1,915 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 158 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ ആറുപേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
ചികിത്സയിലുണ്ടായിരുന്നവരില്‍ 25 പേര് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കൊവിഡ് ഭേദമായവരുടെ എണ്ണം 305 ആയി. നിലവില്‍ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 38 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി
ബാസല്‍ അല്‍ സബാഹ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."