സമകാലിക സമസ്യകള്‍ക്ക് പരിഹാരം പ്രാര്‍ത്ഥനകളിലൂടെ: മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍
മാണിയൂര്‍: വര്‍ത്തമാനകാലത്ത് മനുഷ്യര്‍ നേരിടുന്ന പകര്‍ച്ചവ്യാധികള്‍ അടക്കമുള്ള സര്‍വ്വസമസ്യകള്‍ക്കും പരിഹാരം പ്രാര്‍ത്ഥനയിലൂടെയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍.
പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജും അല്‍ ബുര്‍ഹാനും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാര്‍ത്ഥന വിശ്വാസികളുടെ വജ്രായുധമാണെന്നും അടുത്തകാലത്ത് വരെയുണ്ടായ പ്രതിസന്ധികളില്‍ പ്രാര്‍ത്ഥന മൂലം അത്ഭുതകരമായ ഫലങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഉബൈദ് ഹുദവി, ജംഷീദ് ബാഖവി ഹൈതമി, സി.പി മൊയ്തീന്‍ ഹാജി, ഇബ്രാഹിം എടവച്ചാല്‍, സി.കെ അബ്ദുറഹ്മാന്‍ ഹാജി, ടി.വി കാദര്‍കുട്ടി, എന്‍.കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ.പി മൊയ്തീന്‍ ഹാജി, ഹനീഫ് ഹാജി ഇരിക്കൂര്‍, സി.കെ മഹമൂദ് ഹാജി, മുര്‍ഷിദ് ദാരിമി തരിയേരി, അബ്ദുറഹ്മാന്‍ ഹുദവി പാലത്തുങ്കര, ഹസീബ് ഹുദവി ആലക്കാട്, ആസിഫ് ബാഖവി ചെറുകുന്ന്, ഹിദാശ് വാഫി തരിയേരി, ഹാരിസ് ഹുദവി മാണിയൂര്‍, അബ്ദുല്ല ഹുദവി തളിപ്പറമ്പ്, അബ്ദുല്‍ ലത്തീഫ് ഹുദവി ബുസ്താനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."