വഫിയ്യ ഡേ കോളജ്: രണ്ടാംഘട്ട പ്രവേശന പരീക്ഷ 23ന്
വളാഞ്ചേരി: സി.ഐ.സി.ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വഫിയ്യ ഡേ കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന പരീക്ഷ ജൂണ്‍ 23നു നടക്കും. എം.ഐ.എം വെളിമുക്ക്, അല്‍ ബസ്മ ആലത്തിയൂര്‍, സബുലു റഷാദ് ഇരിങ്ങാട്ടിരി, നൂറുല്‍ ഇസ്‌ലാം ആലമ്പാടി, വാദീനൂര്‍ വാണിമേല്‍, ഇസ്സത്തുല്‍ ഇസ്‌ലാം അത്താഴക്കുന്ന്, മൗണ്ട് സീനാ തളിപ്പറമ്പ്, തന്‍വീറുല്‍ ഇസ്‌ലാം അകലാട്, ത്വയ്ബ വെണ്‍മനാട്, ഫാത്തിമ സഹ്‌റ ഉദുമ, ബീവി ഖദീജ ബല്ലാ കടപ്പുറം എന്നീ സ്ഥാപനങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്.
അഞ്ചു ജില്ലകളിലായി അല്‍ ബസ്മ ആലത്തിയൂര്‍, സുബുലു റഷാദ് ഇരിങ്ങാട്ടിരി, ശംസുല്‍ ഉലമാ വാഫി കോളജ് ചെറുമോത്ത്, ഇസ്സത്തുല്‍ ഇസ്‌ലാം അത്താഴക്കുന്ന്, തന്‍വീറുല്‍ ഇസ്‌ലാം അകലാട്, ഫാത്തിമ സഹ്‌റ ഉദുമ എന്നീ സെന്ററുകളില്‍ പരീക്ഷ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ംംം.ംമള്യീിഹശില.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."