ഇന്ത്യയുടെ പുതിയ എഫ്.ഡി.ഐ നിയമങ്ങള്‍ ' വിവേചനപരം' ; വിമര്‍ശനവുമായി ചൈന
ന്യൂഡല്‍ഹി: ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിച്ചാണ് വിദേശ നിക്ഷേപത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന ആരോപണവുമായി ചൈന.
ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്‌റ്‌മെന്റിനുള്ള (എഫ്.ഡി.ഐ) ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ ഡബ്ല്യുടിഒയുടെ വിവേചനരഹിതമായ തത്വങ്ങള്‍ ലംഘിക്കുന്നതായും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് എതിരാണെന്നും വിവേചനപരമായ നടപടികളില്‍ മാറ്റം വരുത്തണമെന്നും ചൈന ആവശ്യപ്പെട്ടു.
കൊവിഡ് സാഹചര്യം മുതലെടുത്ത് കമ്പനികളെ ഏറ്റെടുക്കുന്നതിന് തടയിടാന്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇന്ത്യ ഭേദഗതി വരുത്തിയിരുന്നു. നേരത്തെ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ടായിരുന്നുള്ളു. പുതിയ നയമനുസരിച്ച് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ അയല്‍രാജ്യങ്ങളേയും ഇതിന്റെ കീഴില്‍ കൊണ്ടുവന്നു.
ഇന്ത്യയുടെ മറ്റ് അയല്‍രാജ്യങ്ങളുടെ മൊത്തം നിക്ഷേപത്തേക്കാള്‍ വളരെ കൂടുതലാണ് ഇന്ത്യയിലെ ചൈനയുടെ നിക്ഷേപം. അതിനാല്‍ തന്നെ നയം മാറ്റുന്നത് ചൈനീസ് നിക്ഷേപകരെ ഉദ്ദേശിച്ചാണെന്നാണ് ചൈന പറയുന്നത്.
പുതിയ തീരുമാനം വളരെ ബുദ്ധിമുട്ടാക്കുമെന്നും അവര്‍ പറഞ്ഞു. 2020 ന്റെ ആദ്യ പാദത്തില്‍ എച്ച്ഡിഎഫ്‌സിയുടെ 1.01 ശതമാനം ഓഹരി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് വാങ്ങിയതോടെയാണ് എഫ്.ഡി.ഐ നയത്തില്‍ പരിഷ്‌കരണം വരുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."