സഖ്യത്തിനായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സമാന മനസ്‌കരായ പാര്‍ട്ടികളുമായുള്ള സഖ്യത്തിനുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെ് മധ്യപ്രദേശ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ താഴെയിറക്കാനായി സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി നേതാക്കളും ഐക്യത്തോടെ പരിശ്രമിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
2019ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിന് തയാറാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രഖ്യപിച്ചതിന് പിന്നാലെയാണ് ജോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന.
രാജ്യത്തിന്റെ പുരോഗതി, സെക്യുലറിസം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ സമാനതയുള്ള പാര്‍ട്ടികളുമായാണ് സഖ്യത്തിന് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയാറാവുമോയെന്ന് ചോദിച്ചപ്പോള്‍ വാതിലുകള്‍ മറ്റു പാര്‍ട്ടികള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും മറ്റുള്ളവരുമായി ചര്‍ച്ചക്ക് തയാറാണെന്ന് സിന്ധ്യ പറഞ്ഞു.
എന്നാല്‍ സഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്താണെന്ന് ആദ്യമേ വ്യക്തമാക്കണം. ജനങ്ങള്‍ക്ക് സേവനം ചെയ്യുക എന്നുള്ളതാവണം ലക്ഷ്യം. മധ്യപ്രദേശിലെ സര്‍ക്കാര്‍ മാറ്റത്തിന് ആവശ്യമുള്ള ഏറ്റവും അനിവാര്യമായ സമയമാണിത്. മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറം, ചത്തിസ്ഗഡ് എന്നിവിടങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടുകയാണെങ്കില്‍ 2019 തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിന്റെ മുഖച്ഛായ തന്നെ മാറും.
ദീര്‍ഘ കാലത്തിന് ശേഷമാണ് മധ്യപ്രദേശില്‍ ഐക്യത്തോടെ നിരവധി പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഇത് കോണ്‍ഗ്രസിന് വോണ്ടിയുള്ള തെരഞ്ഞെടുപ്പല്ല, ഭാവി മധ്യപ്രദേശിനുള്ള തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ കമ്മിറ്റിയുടെ തലവനാണ് ജോതിരാദിത്യ സിന്ധ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."