HOME
DETAILS
MAL
കൊവിഡ്-19: സഊദി എയർലൈൻസ് ഫിലിപ്പൈൻസ് സ്വദേശികളുമായി പറന്നു, ഇന്ത്യക്കാർക്ക് പോകണമെങ്കിൽ കേന്ദ്രം കനിയണം
backup
April 21 2020 | 02:04 AM
റിയാദ്: കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ച സഊദി എയർലൈൻസ് വിമാനം താത്കാലികമായി വിദേശ യാത്ര പുനഃസ്ഥാപിച്ചു. വിദേശികളെ അവരുടെ രാജ്യത്തേക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായാണ് പ്രത്യേക വിമാന സർവ്വീസ് ആരംഭിച്ചത്.
മക്കയില്‍ നിന്നുള്ള ഫിലിപ്പീന്‍സ് പൗരന്മാരുമായി ജിദ്ദയില്‍ നിന്നും ഫിലിപ്പൈന്‍സിലെ മനിലയിലേക്കാണ് ആദ്യ വിമാനം പറന്നത്. എന്നാൽ, ഈ വിമാനം മടക്ക യാത്രയിൽ ആളുകളെ കയറ്റാതെ തനിച്ചായിരിക്കും മടക്കം. സഊദിയിൽ നിന്നും വിദേശികളെ അവരവുടെ രാജ്യത്തേക്ക് എത്തിക്കുക മാത്രമാണ് ലക്ഷ്യം. മറ്റു രാജ്യങ്ങളിലേക്കും അവർ ആവശ്യപ്പെടുന്നതിനനുസരിച്ചു വിമാന സർവ്വീസ് സഊദിയ നടത്തുമെന്നാണ് വിവരം.
വിമാന സർവ്വീസ് നിർത്തിവെച്ചത് മൂലം തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായുള്ള സഊദിയുടെ നീക്കമാണിത്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണ് പ്രത്യേക വിമാന സർവ്വീസ്.
മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് തൊഴിലുടമകൾ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നാട്ടിൽ പോകേണ്ട വിദേശികളുടെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. ഇതിനായി രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."