കൊവിഡിന് സൗജന്യ ടെസ്റ്റ്: ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയുടെ എല്ലാ ചെലവും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വഹിക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിം കോടതി തള്ളി. ആര്‍ക്കെല്ലാം സൗജന്യ ചികില്‍സ നല്‍കണമെന്ന് സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം, ഞങ്ങളുടെയടുത്ത് അതിനുള്ള ഫണ്ടില്ലെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പൊതുതാല്‍പര്യ വ്യവഹാരം ഉണ്ടാക്കിയെടുക്കരുതെന്നും ജസ്റ്റിസ് എസ്.കെ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങുന്ന ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബെഞ്ച് വാദംകേട്ടത്.
കൊവിഡ് ബാധിതരായ രോഗികള്‍ക്ക് രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ സൗജന്യ ചികില്‍സ നല്‍കുന്നുണ്ടെന്നു നിരീക്ഷിച്ച ബെഞ്ച് ഈ കേസ് ഇവിടെ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി.
ഡല്‍ഹിയിലെ അഭിഭാഷകനായ അമിത് ദ്വിവേദിയാണ് കോടതിയില്‍ കൊവിഡിന് സൗജന്യ ചികില്‍സ നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.
നേരത്തെ രാജ്യത്തെ ചികില്‍സാ സൗകര്യങ്ങള്‍ മുഴുവന്‍ കൊവിഡ് ഇല്ലാതാവുന്നതുവരെ ദേശസാല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് ദ്വിവേദി സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.
പൗരന്മാരുടെ ചികില്‍സക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."