2013ല്‍ ഇട്ട മോദി വിരുദ്ധ ട്വീറ്റ് നീക്കം ചെയ്യാന്‍ നിര്‍ബന്ധിതനായി കശ്മീര്‍ സൈബര്‍ പൊലിസ് തലവന്‍
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വിമര്‍ശനത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മോദിക്കെതിരെ ഇട്ട ട്വീറ്റ് നീക്കാന്‍ നിര്‍ബന്ധിതനായി കശ്മീര്‍ പൊലിസ് ഓഫീസര്‍. ജമ്മു കശ്മീര്‍ സൈബര്‍ സൈബര്‍ സെല്‍ തലവന്‍ താഹിര്‍ അശ്‌റഫാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിനിരയായത്. കശ്മീരിലെ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റായ മസ്രത്ത് സഹ്‌റയ്‌ക്കെതിരെ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണിത്.

2013ല്‍ താഹിര്‍ അശ്‌റഫ് ഇട്ട പോസ്റ്റുകള്‍ ട്വിറ്ററില്‍ കുത്തിപ്പൊക്കുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചചോദ്യത്തിന് 2013ല്‍ മോദി എന്‍.ഡി.ടി.വിക്ക് നല്‍കിയ പരാമര്‍ശത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മോദിയെ സാഡിസ്റ്റിക് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നേരത്തെ ബി.ജെ.പിക്കെതിരേയും അദ്ദഹം ട്വീറ്റുകള്‍ ഇട്ടിരുന്നു.
I guess the enthusiastic cyber police needs to book this person @Tahir_A.
— AngryKangri (@qazizaid89) April 21, 2020
Please help purify social media @listenshahid. #FreeSpeech is not absolute. @narendramodi. https://t.co/vfbuwHKtKH pic.twitter.com/RxPqyDEv2Z
ഇതേ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് മസ്രത്ത് സഹ്‌റയ്‌ക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."