HOME
DETAILS

കൊവിഡ് പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കും

  
backup
April 22, 2020 | 5:55 AM

covid-issue-ministers-meeting-today-2020-april

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം.
അഞ്ചു മാസം വരേ ഈ രീതി തുടരുവാനും പിന്നീട് ഈ തുക ഇവര്‍ക്കു മടക്കിനല്‍കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഇതില്‍ എല്ലാ ജീവനക്കാരേയും ഉള്‍പ്പെടുത്തും. ആര്‍ക്കും ഇളവില്ല. ചെറിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടേതടക്കം ആറുദിവസത്തെ ശമ്പളം പിടിക്കാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമല്ല എം.എല്‍.എ മാരുടെയും മന്ത്രിമാരുടേയും ശമ്പളവും പിടിക്കും.

നേരത്തെ സാലറി ചലഞ്ചിനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. അതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നതോടയാണ് തീരുമാനം വേണ്ടെന്നുവെച്ചത്. ധനമന്ത്രി ഡോ.തോമസ് ഐസക് തന്നെ പുതിയ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. അങ്ങനെയാണ് ധനവകുപ്പ് ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ആ നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിനു മുമ്പില്‍ മറ്റു വഴികളില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
പല സംസ്ഥാനങ്ങളിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ കേരളം അത്തരമൊരു തീരുമാനത്തിലേക്കു പോയിരുന്നില്ല. സര്‍ക്കാറിന്റെ എല്ലാ തരത്തലിലുമുള്ള വരുമാന സ്രോതസ് നിലച്ചിരിക്കുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം തന്നെ എങ്ങനെ കൊടുക്കുമെന്ന ആശങ്കയുമുണ്ട്. ഈ അവസ്ഥയിലാണ് ആറു ദിവസത്തെ ശമ്പളം പിടിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
എങ്ങനെയൊക്കെയാണ് ഈക്കാര്യത്തില്‍ തീരുമാനം നടപ്പാക്കുക എന്നകാര്യത്തെക്കുറിച്ച് ഉത്തരവ് പുറത്തുവന്നെങ്കിലേ പറയാന്‍ കഴിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം അറിഞ്ഞയുടനെ തന്നെ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  2 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  2 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  2 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  2 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  2 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  2 days ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  2 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  2 days ago