HOME
DETAILS

കൊവിഡ്-19: കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചു

  
backup
April 22, 2020 | 12:11 PM

two-deaths-168-new-covid-cases-in-kuwait-today11

 

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യന്‍ പ്രവാസികള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ പതിമൂന്നായി. അന്‍പത്തിയേഴും എഴുപത്തിയഞ്ചും വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. വൈറസ് ബാധ മൂലം രാജ്യത്ത് മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ അഞ്ചായി. പുതുതായി 168 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം
വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1249 ആയി. കുവൈത്തിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2248 ആയി ഉയര്‍ന്നു.

പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 145 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 17 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ആറ് കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുണ്ടായിരുന്നവരില്‍ 31 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 443 പേരാണ് രോഗവിമുക്തി നേടിയത്. നിലവില്‍ 1792 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 50 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  3 days ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  3 days ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  3 days ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  3 days ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  3 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  3 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  3 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  3 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  3 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  3 days ago