HOME
DETAILS

കൊവിഡ്-19: സഊദി പാസ്‌പോർട്ട് വിഭാഗം സൗകര്യം വിപുലപ്പെടുത്തി, ചില രാജ്യങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ചു, ആശ്വസിക്കാൻ വകയില്ലാതെ ഇന്ത്യക്കാർ

  
backup
April 22, 2020 | 2:09 PM

indians-in-saudi-without-comfort-due-to-indian-govenment-policy-00111

     റിയാദ്: കൊവിഡ്-19 പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങൾ വിവിധ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും ഇന്ത്യൻ സർക്കാരിന്റെ അനാസ്ഥ ഇന്ത്യൻ പ്രവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ അടിയന്തിരമായി നാടുകളിലെത്തേണ്ടവരെയെങ്കിലും നാട്ടിലെത്തിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നാവശ്യവുമായി വിവിധ ഭാഗങ്ങളിൽ നിന്നും മുറവിളി ഉയർന്നിട്ടും ഇന്ത്യൻ ഗവണ്മെന്റ് തങ്ങളെ പൗരന്മാർക്ക് നേരെ കണ്ണടക്കുന്ന സ്ഥിതി തുടരുമ്പോഴും ഗൾഫ് രാജ്യങ്ങൾ ചെയ്യുന്ന വിവിധ സൗകര്യങ്ങൾ കണ്ടു നിൽക്കാനാണ് ഇന്ത്യൻ പ്രവാസികളുടെ വിധി. നിലവിൽ സഊദി അറേബ്യ ഇതിനുള്ള പുതിയ സംവിധാനം പ്രഖ്യാപിച്ചപ്പോഴും സമാധാനിക്കാൻ വഴിയില്ലാതെ നിൽക്കുകയാണ് സഊദിയിലെ ഇന്ത്യൻ പ്രവാസികൾ.

     അന്താരാഷ്‌ട്ര  വിമാന സര്‍വീസുകള്‍ മുടങ്ങിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്കാണ് സഊദി പുതിയ ഓൺലൈൻ സംവിധാനം പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ വിദേശികൾ ഉപയോഗിക്കുന്ന ഓൺലൈൻ സംവിധാനമായ അബ്ഷിർ വഴി ഇതിനുള്ള സൗകര്യം വിപുലപ്പെടുത്തിയാണ് സഊദി ഇക്കാര്യത്തിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. നേരത്തെ ഫൈനൽ എക്‌സിറ്റും റീ എൻട്രിയും കരസ്ഥമാക്കിയ വിദേശികൾക്ക് പുതിയ സംവിധാനം വഴി റജിസ്റ്റർ ചെയ്തു നാടണയാനുള്ള സംവിധാനം ഏർപ്പെടുത്തുമ്പോഴും ഇന്ത്യക്കാർക്ക് ഇക്കാര്യത്തിൽ വാർത്തകളും ആശ്വാസ നപടികളും കണ്ടു നിൽക്കാനേ വിധിയുള്ളൂ. ഇന്ത്യൻ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഇത് വരെ ഇക്കാര്യത്തിൽ ആശ്വാസ നടപടികൾ ഇല്ലാത്തതിൽ പ്രവാസികൾ തീർത്തും നിരാശരാണ്. സന്ദർശക വിസയിലെത്തിയവരിൽ ദിനേനയുള്ള മരുന്നുകൾ കഴിഞ്ഞവരും മറ്റു ഗുരുതര രോഗം മൂലം വലയുന്നവരും, കുട്ടികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, ജയില്‍ മോചിതര്‍ എന്നിങ്ങനെ വിവിധ വിഭാഗത്തിൽ പെട്ടവർ, ഗർഭിണികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് അത്യാവശ്യമായി നാടണയാനായി കാത്തിരിക്കുന്നത്. ഇത്തരക്കാർക്കിടയിലേക്ക് ഗൾഫ് ഭരണാധികാരികളുടെ പുതിയ ആശ്വാസ പദ്ധതികൾ കാണുമ്പോൾ തങ്ങളുടെ ഗവൺമെന്റിന് എന്നാണു ഇക്കാര്യത്തിൽ ബോധം ഉദികുകയെന്നു പരസ്‌പരം കണ്ണിൽ നോക്കി സംസാരിച്ചു നെടുവീർപ്പിടാനേ ഇന്ത്യൻ പ്രവാസികൾക്ക് സാധിക്കുന്നുള്ളൂ.

     നേരത്തെ തന്നെ സ്വന്തം നാട്ടില്‍ പോകണമെന്നാവശ്യമുള്ളവർക്കായി സഊദി സാമൂഹിക വികസന മന്ത്രാലയം ഒരുക്കിയ സംവിധാനത്തിൽ ഇതിനകം തന്നെ കാൽ ലക്ഷതിലധികം വിദേശികളാണ് രജിസ്റ്റ്റർ ചെയ്തത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി തൊഴിലുടമകളാണ് ഇവര്‍ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. അപേക്ഷ പ്രകാരം ഏര്‍പ്പെടുത്തിയ ആദ്യ വിമാനം ഇന്നലെ ജിദ്ദയില്‍ ജിദ്ദയില്‍ നിന്ന് റിയാദ് വഴി മനിലയിലേക്ക് ഫിലിപൈന്‍സ് പൗന്മാരുമായി പുറപ്പെടുകയും ചെയ്‌തു. ഈ മാസമാദ്യമാണ് അടിയന്തരഘട്ടത്തില്‍ നാട്ടില്‍ പോകാന്‍ താത്പര്യമുള്ളവര്‍  വെബ്‌സൈറ്റ് വഴി അപേക്ഷിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്. അപേക്ഷ വിശദമായി പഠിച്ചതിന് ശേഷമേ യാത്രക്ക് അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചിരുന്നു. അതിനിടെ, പ്രവാസികള്‍ക്ക് അവരുടെ രാജ്യം അനുവദിക്കുകയാണെങ്കില്‍ നാട്ടില്‍ പോകുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ കൊവിഡ് മുക്തമായെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ തിരിച്ചുവരാനാകൂവെന്നും സഊദി ജവാസാത്തും വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാരെ കൊണ്ടുപോകാന്‍ തയ്യാറായാല്‍ ഒരു രാജ്യത്തേയും സഊദി അറേബ്യ തടയില്ല.

      അതേസമയം ഫിലിപ്പൈന്‍സിലേക്ക് ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല സമീപനം സ്വീകരിക്കാത്തതാണ് പ്രവാസികൾക്കിടയിൽ പ്രതിഷേധം ഉയർത്തുന്നത്. മെയ് ആദ്യവാരത്തില്‍ ഇന്ത്യയിലേക്ക് വണ്‍വെ വിമാന സര്‍വീസിന് സാധ്യതയുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. നിലവിൽ സഊദിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഇതുവരെ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  a day ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  a day ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  a day ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  a day ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  a day ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  a day ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  a day ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  a day ago