HOME
DETAILS
MAL
ചെറുകിട സംരംഭകര്‍ക്കുള്ള സാമ്പത്തിക പാക്കേജ്: പൊതുജനാഭിപ്രായം തേടി രാഹുല്‍ ഗാന്ധി
backup
April 23 2020 | 02:04 AM
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് തകര്‍ച്ചയിലായ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കുള്ള സാമ്പത്തിക പാക്കേജ് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ സമാഹരിക്കാനായി പാര്‍ട്ടി പ്രചാരണം തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെല്പ്സേവ്സ്മാള്ബിസിനസ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ തേടിയ ശേഷം മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദേശപ്രകാരം ചെറുകിട മേഖലയെ രക്ഷിക്കാനുള്ള ഒരു പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."