HOME
DETAILS
MAL
ബഹ്റൈനില്‍ വിസിറ്റ് വിസയുടെ കാലാവധി നീട്ടിനല്‍കും
backup
April 23 2020 | 02:04 AM
മനാമ: കോവിഡ് പശ്ചാതലത്തില്‍ ബഹ്റൈനില്‍ വിസിറ്റ് വിസയിലെത്തി ഇപ്പോള്‍ യാത്രാ വിലക്ക് നേരിടുകയും വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കെല്ലാം ഇനി ബഹൈ്റനില് തന്നെ ആശ്വാസത്തോടെ കഴിയാം.
ഇത്തരം വിസകളുടെ കാലാവധി സൗജന്യമായി നീട്ടി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേക അപേക്ഷയോ ചാര്‍ജോ വേണ്ട. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസിറ്റ് വിസയില്‍ എത്തി ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചു പോകാനാവാതെ മലയാളികളുള്‍പ്പെടെ നിരവധി പേരാണിപ്പോള്‍ ബഹ്റൈനിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."