HOME
DETAILS

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

  
October 25 2024 | 02:10 AM

LDF to secure minority votes

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പിയെ മുഖ്യശത്രുവായി ചൂണ്ടിക്കാട്ടി പ്രചാരണം നടത്താൻ എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം. കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ മനോഭാവം ഉയർത്തിക്കാട്ടി പ്രചാരണം നടത്താനാണ് നീക്കം.  സംസ്ഥാനത്തിനുമേൽ അനൗദ്യോഗിക സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം ജനങ്ങളോട് വിശദീകരിക്കും. 

കൂടാതെ വയനാട്ടിലെ പുനരധിവാസ പദ്ധതികൾക്ക് ധനസഹായം പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ അലംഭാവവും എടുത്തുകാട്ടും. ബി.ജെ.പിയെ മുഖ്യശത്രുവാക്കി പ്രചാരണം നടത്തിയാൽ മതേതര- ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനാകുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ.   പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ  ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയും കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടിയ നേതാവുമായ പി. സരിന്റെ ബി.ജെ.പി ബാന്ധവ ആരോപണം പ്രചാരണത്തിന് കരുത്തുപകരുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

ചേലക്കരയിൽ മുൻ കോൺഗ്രസ് നേതാവ് എൻ.കെ സുധീർ മത്സരത്തിനിറങ്ങിയതോടെ ചേലക്കര നിലനിർത്താനുള്ള സാധ്യത തെളിഞ്ഞുവെന്നാണ് എൽ.ഡി.എഫിന്റെ വാദം. പാലക്കാട് സരിനിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് യോഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞതവണ ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ടുകളും കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെ വോട്ടുകളും സരിനിലൂടെ തങ്ങളിലേക്ക് എത്തുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.

 ഒരുകാലത്ത് ചെങ്കോട്ടയായിരുന്ന പാലക്കാട് കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ വോട്ടുകളുടെ ചോർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രധാന സമുദായങ്ങൾക്കിടയിൽ ബി.ജെ.പിക്കും കോൺഗ്രസിനുമുള്ള സ്വാധീനം മണ്ഡലത്തിൽ ഇടതുപക്ഷത്തിനില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  8 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  8 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  8 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  8 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  8 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  8 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  9 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  9 days ago