ഇഖ്‌റ ഹോസ്പിറ്റലിനെക്കുറിച്ച് പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണാജനകം, ജനറല്‍ ഐസിയുവില്‍ രോഗം ബാധിച്ച സ്റ്റാഫ് ജോലി ചെയ്തിട്ടില്ലെന്ന് അധികൃതര്‍
കോഴിക്കോട്: ഇഖ്‌റ ഹോസ്പിറ്റലിലെ ഒരു നഴ്‌സിംഗ് സ്റ്റാഫിന് കോവിഡ്19 സ്ഥിതീകരിച്ച പശ്ചാത്തലത്തില്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ മറ്റു രോഗികള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് മാനേജ്മന്റ് അറിയിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ അഡ്മിറ്റ് ചെയ്ത എടച്ചേരി സ്വദേശിയായ ഒരു രോഗിക്ക് ആദ്യ ടെസ്റ്റ് നെഗറ്റീവ് ആവുകയും ഡിസ്ചാര്‍ജിനെ തുടര്‍ന്ന് നടത്തിയ ആവര്‍ത്തന ടെസ്റ്റില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഐസൊലേഷന്‍ വാര്‍ഡുമായി ബന്ധപ്പെട്ട 37 സ്റ്റാഫുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. ക്വാറന്റൈന്‍ കാലാവധിക്ക് ശേഷം 37 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ഇതില്‍ 36 പേരുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ നെഗറ്റീവും ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആവുകയുമായിരുന്നു. ക്വാറന്റൈന്‍ കാലയളവില്‍ പ്രസ്തുത സ്റ്റാഫുകളില്‍ ആരുംതന്നെ ഒരുവിധ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല.
ഇഖ്‌റ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ ഏരിയ ഡയാലിസിസ് വെന്റിലേറ്റര്‍ സൗകര്യങ്ങളുള്ള ഐസിയു സംവിധാനമടക്കമുള്ള ഐസൊലേഷന്‍ വാര്‍ഡാണ്. ഇത് ജനറല്‍ ഐസിയു ആണെന്ന് തെറ്റിദ്ധരിച്ച് കോവിഡ് സ്ഥിതീകരിച്ച നഴ്‌സിംഗ് സ്റ്റാഫ് ഐസിയുവില്‍ ഡ്യൂട്ടി ചെയ്തുവെന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് വാസ്തവവിരുദ്ധമാണെന്നും നിലവില്‍ ഇഖ്‌റ ഹോസ്പിറ്റലില്‍ ചികിത്സ തേടിയവരും, ഇനി ചികിത്സ തേടാന്‍ ആഗ്രഹിക്കുന്നവരും ആരും തന്നെ ആശങ്കപ്പെടേണ്ടതില്ല എന്നും പത്രകുറിപ്പില്‍ മാനേജ്മന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."