പാലത്തായി പീഡനം: ബി.ജെ.പി നേതാവ് പ്രതിയായ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂര്‍: പാനൂരിന് സമീപം പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ പീഡിപ്പിച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.പൊലീസിന്റെ ഭാഗത്ത് നിന്ന് കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈബ്രാഞ്ചിന് കൈമാറിയത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തേ, തലശ്ശേരി ഡി വൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചിരുന്നത്. എന്നാല്‍, പ്രതിയും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കുനിയില്‍ പത്മരാജനെ അറസ്റ്റ് ചെയ്ത് എട്ടുദിവസം പിന്നിട്ടിട്ടും കസ്റ്റഡിയില്‍ വാങ്ങാനോ ഒളിവില്‍ താമസിപ്പിച്ച ബിജെപി നേതാവായ ബന്ധുവിനെതിരേ കേസെടുക്കാനോ പൊലിസ് തയ്യാറായിട്ടില്ല.
തുടക്കം മുതല്‍ പൊലിസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മറ്റും ഇടപെടലിലൂടെയാണ് അറസ്റ്റ് നടപടികളിലേക്കെത്തിയത്. പാനൂര്‍ മുന്‍ സി ഐ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയെ രക്ഷിക്കാനും പെണ്‍കുട്ടിയെ നിരന്തരം ചോദ്യംചെയ്ത് മാനസികമായി തളര്‍ത്താനും ശ്രമിച്ചത് ഏറെ വിവാദമായിരുന്നു.
പോക്‌സോ നിയമത്തിന്റെ ലംഘനം പല തവണ നടന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.സ്‌കൂളില്‍ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയതും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ അടുത്തെത്തിയതും യൂണിഫോമിലാണ്.പോസ്‌കോ നിയമപ്രകാരം പൊലീസ് യൂണിഫോമില്‍ അവരെ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം
ലോക്ക് ഡൗണിന്റെ പേരുപറഞ്ഞ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയ പോലിസ് ജനകീയ പ്രതിഷേധത്തിനും ശിശു ക്ഷേമ മന്ത്രി കെ കെ ശൈലജയുടെ വിമര്‍ശനത്തിനുമൊടുവിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 15ന് ബിജെപി ശക്തികേന്ദ്രമായ പൊയ്ലൂരില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് പത്മരാജന്‍ പീഡിപ്പിച്ചതെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."