HOME
DETAILS

ബഹ്റൈനില്‍ ഇത്തവണ റമദാന്‍ പരിപാടികളെല്ലാം ഓണ്‍ലൈന്‍ വഴിമാത്രം: ഔഖാഫ് മന്ത്രി

  
backup
April 23 2020 | 21:04 PM

%e0%b4%ac%e0%b4%b9%e0%b5%8d%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%a3-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be

മനാമ: ബഹ്റൈനില്‍ ഈ വര്‍ഷത്തെ റമദാന്‍ പരിപാടികളെല്ലാം ഓണ്‍ലൈനിലൂടെ മാത്രമായിരിക്കുമെന്ന് ബഹ്റൈന്‍ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ വ്യക്തമാക്കി.
റമദാനില്‍ വിവിധ പരിപാടികളാണ് ഇസ്ലാമിക മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുള്ളത്. ബഹ്റൈനിലെ പ്രശസ്തരായ ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ പാരായണങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും ഓണ്‍ലൈനായി സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യും. www.islam.gov.bh എന്ന വെബ്സൈറ്റ് വഴി പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യും. 'ബഹ്റൈന്‍ 55' ചാനല്‍ വഴി വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യും.
അറബി, ഇംഗ്ലീഷ് ഭാഷകളില്‍ നോമ്പുതുറയുടെയും അത്താഴത്തിന്‍റെയും സമയവും നമസ്കാര സമയവും ഉള്‍ക്കൊള്ളുന്ന കലണ്ടര്‍ നല്‍കും.
ബഹ്റൈന്‍ ഗ്രാന്‍റ് മോസ്കില്‍ മാത്രമാണ് വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ത്ഥനയും നടക്കുക, ഇശാ, തറാവീഹ് നമസ്കാരങ്ങളും ഈ മസ്ജിദില്‍ നടക്കും. അഞ്ച് പേരില്‍ കൂടുതല്‍ ഈ ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. അതേസമയം ആരാധനാ ചടങ്ങുകളെല്ലാം ബഹ്റൈന്‍ ടിവി-ചാനല്‍-ഓണ്‍ലൈന്‍ എന്നിവ വഴി ജനങ്ങളിലേക്കത്തെിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിശുദ്ധ റമദാനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കാരുണ്യത്തിെൻറയും പാപമോചനത്തിെൻറയും ദൈവികാനുഗ്രഹങ്ങളുടെയും ദിനരാത്രങ്ങളെ ആത്മീയ ചൈതന്യത്തോടെ സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago
No Image

സംസ്ഥാന തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര അംഗീകാരം: കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് ഇളവ്

Kerala
  •  2 months ago
No Image

 ഇതിലും മികച്ച ഒരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നു; നവീന്‍ ബാബുവിനെ അനുസ്മരിച്ച് പി.ബി നൂഹ്

Kerala
  •  2 months ago