HOME
DETAILS

അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും; ഡ്രോണ്‍ ഉപയോഗിക്കും

  
backup
April 24 2020 | 01:04 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7

 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ മുതലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളിലൂടെ ജനസഞ്ചാരം വ്യാപകമായതോടെ ഇളവുകള്‍ നിര്‍ത്തലാക്കി നിരീക്ഷണം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഇന്നലെ കളിയിക്കാവിളയില്‍നിന്ന് അതിര്‍ത്തി കടന്ന് തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വിസിലെ വനിതാ ഡോക്ടറെയും അവരുടെ ഭര്‍ത്താവായ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടറെയും ക്വാറന്റൈന്‍ ചെയ്തു. ഇരുവര്‍ക്കുമെതിരേ കേസുമെടുത്തിട്ടുണ്ട്.
വിദേശത്തുനിന്നെത്തിയ കൊവിഡ് പോസിറ്റീവായ ഇടുക്കി സ്വദേശിനി ഡല്‍ഹി പൊലിസിന്റെ ജീപ്പ് മാര്‍ഗം നാട്ടിലെത്തിയതും തിരുവനന്തപുരത്തെ കേന്ദ്രീയ വിദ്യാലയ അധ്യാപിക എക്‌സൈസ് വാഹനത്തില്‍ വയനാട് വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയും ചെയ്തത് നിയന്ത്രണങ്ങളുടെ ലംഘനമാണ്.
വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊല്ലം തെന്മല പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അത്യാവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ പനിയോ രോഗലക്ഷണങ്ങളോ കണ്ടാല്‍ അവരെ ക്വാറന്റൈനിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
മതിയായ കാരണമില്ലാതെ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ അനുവദിക്കില്ല. ചരക്ക് വാഹനങ്ങളില്‍ ഡ്രൈവര്‍, ക്ലീനര്‍ എന്നിവരെ നിര്‍ബന്ധിത ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം. വാഹനങ്ങള്‍ അണുവിമുക്തമാക്കും. വനത്തിലൂടെയും തോട്ടങ്ങളിലൂടെയുമുള്ള ഊടുവഴികളിലും കര്‍ശന പരിശോധനയ്ക്ക് വനം, പൊലിസ് വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.
അതിര്‍ത്തികളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
സംസ്ഥാന അതിര്‍ത്തികളിലെ ചെക് പോയിന്റുകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങളും പരിശോധനയും തുടരും. ജില്ലകളില്‍ മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ഇളവു വരുത്തുകയോ ചെയ്യുന്നത് സംബന്ധിച്ച് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago


No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago