HOME
DETAILS
MAL
സഊദിയിൽ കുറ്റവാളികൾക്ക് ചാട്ടവാറടി ശിക്ഷ നിർത്തലാക്കുന്നു
backup
April 25 2020 | 10:04 AM
റിയാദ്: സഊദിയിൽ കുറ്റവാളികൾക്ക് ചാട്ടവാറടി നിർത്തലാക്കുന്നു. പകരം ജയിൽ ശിക്ഷയും പിഴയും നൽകണമെന്ന നിർദേശം ഉന്നതാധികൃതർ നൽകി. കുറ്റവാളികൾക്ക് ചാട്ടയടി വിധിക്കുന്നത് നിർത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്നാണ് നിർദേശം. ചാട്ടയടി വിധിക്കേണ്ട ശിക്ഷകൾക്ക് പകരമായി പിഴ, ജയിൽ ശിക്ഷ പോലെയുള്ളത് നൽകാണാനാണ് നിർദേശം. ഇത് കർശനമായി പാലിക്കാനും ഒരു സാഹചര്യത്തിലും ചാട്ടയടി വിധിക്കാതിരിക്കാനും കോടതികൾ നിർബന്ധിതമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൊണ്ടുവന്ന മനുഷ്യാവകാശ പരിഷ്കരണത്തിന്റെ വിപുലീകരണമാണിതെന്ന് അധികൃതരെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."