മികച്ച പൊതുജനാരോഗ്യ സംവിധാനം കേരളത്തിന്റെ ശക്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തിയാണ് കൊവിഡ്-19 വ്യാപനം തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ പങ്കെടുത്ത കൊവിഡ് രാജ്യാന്തര പാനല്‍ ചര്‍ച്ച വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പൊതുസമൂഹവും ഒന്നിച്ചുനിന്നാണ് ഈ മഹാമാരിയെ നേരിടുന്നത്. പ്രതിരോധത്തിനും ചികിത്സയ്ക്കും ഒരു പോലെ ഊന്നല്‍ നല്കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനം നീണ്ടകാലത്തെ പരിശ്രമത്തിലുടെ പക്വത നേടിയതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആരോഗ്യസംവിധാനമാണ് ഉയര്‍ന്ന മാനവവികസന സൂചികകള്‍ നേടാന്‍ കേരളത്തെ സഹായിച്ചത്. സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ സാമൂഹ്യ സന്നദ്ധ സേനയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രംഗത്തുണ്ട്.
ആരോഗ്യപ്രവര്‍ത്തകരും പൊലിസും ജനങ്ങളും ഒന്നിച്ചു നീങ്ങുന്നുവെന്നത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തെ സഹായിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ കേരളം വിജയിക്കുമൈന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലുള്ള ശസ്ത്രജ്ഞരുടെയും പ്രവാസികളായ വിദഗ്ധരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യവിദഗ്ധരുമായി കേരളത്തിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സില്‍ കാനഡ, യു.എസ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."