HOME
DETAILS
MAL
സഊദിയില്‍ ചാട്ടവാറടിക്കു പകരം ജയില്‍ ശിക്ഷയോ പിഴയോ നല്‍കും
backup
April 26 2020 | 01:04 AM
ജിദ്ദ: സഊദിയില്‍ കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന ശിക്ഷാ രീതികളില്‍ മാറ്റംവരുത്തുന്നു.
രാജാവിന്റെ നിര്‍ദേശ പ്രകാരം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നതെന്ന് റോയിട്ടേഴ്സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കുറ്റവാളികള്‍ക്ക് ചാട്ടയടി വിധിക്കുന്നത് നിര്‍ത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്ന് ഉന്നതാധികാരികള്‍ നിര്‍ദേശം നല്കി.
ചാട്ടവാറടിക്കു പകരം മറ്റു ചില ശിക്ഷകളാകും പ്രതികള്‍ക്ക് ലഭിക്കുക. സുപ്രധാന പരിഷ്കാരം ഈ മാസം മുതല്‍ തന്നെ നടപ്പാക്കുമെന്നാണ് കരുതുന്നത്. ചാട്ടവാറടിക്കു പകരമായി ജയില്‍ ശിക്ഷയോ, പിഴയോ ആണ് ഇനി വിധിക്കുക. അല്ലെങ്കില്‍ ഇവ രണ്ടും വിധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."