ഗാന രംഗത്ത് പുതിയ ഇന്നിങ്‌സുമായി സച്ചിന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാട്ടുപാടി പുതിയ ഇന്നിങ്‌സിലേക്ക്. പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനൊപ്പമായിരുന്നു സച്ചിന്റെ സംഗീതത്തിന്റെ പിച്ചിലേക്കുള്ള അരങ്ങേറ്റം.
സച്ചിന്‍ തന്നെ പുറത്തിറക്കിയ '100 എംബി' എന്ന ആപ്പിന്റെ പ്രമോഷന്റെ ഭാഗമായിയി പുറത്തിറക്കിയ ആല്‍ബത്തിലാണ് സച്ചിന്‍ തന്റെ സ്വരമാധുരി പരീക്ഷിച്ചത്.
'സച്ചിന്‍സ് ക്രിക്കറ്റ്‌വാലി ബീറ്റ്' എന്നു പേരിട്ടിരിക്കുന്ന ആല്‍ബത്തിലാണ് സച്ചിന്‍ സോനു നിഗത്തിനൊപ്പം സംഗീതത്തിലും ഒരു കൈനോക്കിയത്.
ശാമിര്‍ താന്‍ഡനാണ് ഗാനത്തിന്റെ രചയിതാവ്. ക്രിക്കറ്റ് ബാറ്റ് കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത ക്രിക്കറ്റിന്റെ ദൈവം പുതിയ ഇന്നിങ്‌സിലും ദൈവിക കഴിവുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഗാനം റിലീസ് ചെയ്ത ഇന്നലെ സച്ചിന്റെ ആദ്യ ലോകകപ്പ് നേട്ടത്തിന്റെ ദിനമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."