ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കണം; പൊലിസ് സ്റ്റേഷന് മുമ്പില്‍ ഒറ്റയാള്‍ ധര്‍ണ
എടവണ്ണപ്പാറ: ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട പൊലിസ് സ്റ്റേഷന് മുമ്പില്‍ ഒറ്റയാള്‍ ധര്‍ണ.
വാഴക്കാട് മണ്ണറോട്ട് ഉമറലി ശിഹാബാണ് വാഴക്കാട് പൊലിസ് സ്റ്റേഷന് മുമ്പില്‍ വേറിട്ട രീതിയില്‍ സമരം നടത്തിയത്. ബൈക്കപകപടത്തില്‍പ്പെട്ട് മരണം സംഭവിച്ചവരില്‍ അധികമാളുകളും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എന്നതാണ് ഹെല്‍മെറ്റ് പരിശോധന ശക്തമാക്കണമെന്ന ആവശ്യവുമായി സമരത്തിനിങ്ങാന്‍ ശിഹാബിനെ പ്രേരിപ്പിച്ചത്.
ഹെല്‍മെറ്റ് ധരിക്കാത്തവരില്‍ നിന്നു പിഴ ഈടാക്കി വീണ്ടും ഹെല്‍മെറ്റ് ഇല്ലാതെ യാത്രയാക്കുകയാണ് പൊലിസ് ചെയ്യുന്നതെന്നും പിടികൂടിയാല്‍ തന്നെ രാഷ്ട്രീയക്കാര്‍ ഇടപെട്ട് ഫൈന്‍ പോലും ഈടാക്കാതെ വിട്ടയക്കുകയാണെന്നും ഉമറലി ശിഹാബ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പന്ത്രണ്ട് പേരാണ് ബൈക്കപകടത്തില്‍ വാഴക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം മരണപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം ഓമാനൂര്‍ സ്വദേശി വെട്ടുപാറയില്‍ നടന്ന ബൈക്ക് അപകടത്തില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ തലക്ക് അപകടം സംഭവിച്ച് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."